ശരീരത്തിന് ആയാസം നല്‍കാന്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക. ഇതിനായി ചെറിയ ദൂരങ്ങള്‍ നടന്നു തന്നെ പോകുക, എസ്കലേറ്റര്‍ ഒഴിവാക്കി പടികളെ ആശ്രയിക്കാം.
കാലുകള്‍ക്ക് വ്യായാമം നല്‍കാന്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക. ഫിറ്റ്നസിനു മാത്രമല്ല സമ്മര്‍ദ്ദം കുറയ്ക്കാനും ഇതുകൊണ്ടു കഴിയും. സമ്മര്‍ദ്ദം അമിതമായാല്‍ തലകറക്കവും ബോധക്ഷയവും ഉണ്ടാക്കും. ചെറിയ എയറോബിക്സ് മുറകള്‍ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് സഹായിക്കും.
മികച്ച പരിശീലനത്തിനു മുന്‍പ് അടിസ്ഥാനപരമായ പരിശീലനം അത്യാവശ്യമാണ്. ഇത് നല്ല പരിശീലനത്തിന് ശരീരത്തെ ഒരുക്കുന്നു. വ്യായാമം അത്യാവശ്യമാണ്. നല്ല ആരോഗ്യത്തിനായി വ്യായാമം ചെയ്യുക. വ്യായാമം വേദന ഉണ്ടാക്കുന്നെങ്കില്‍ കാരണം കണ്ടുപിടിക്കുക.
വ്യായാമം പരമാവധി ഫലം ചെയ്യാന്‍ എയറോബിക്സും സ്ട്രംഗ്‌ത് ട്രെയിനിങ്ങും നിര്‍ബ്ബന്ധമായും ഉള്‍പ്പെടുത്തുക. ശരീരത്തിന് ഇത് ആവശ്യമാണ്. ഓടുക, വേഗത്തില്‍ നടക്കുക, നൃത്തം ചെയ്യുക എന്നിവ ഹൃദയമിടിപ്പ് കൂട്ടും. ഇത് കൂടുതല്‍ സമയം ചെയ്ത് ശീലിക്കുക.
വ്യായാമം ഒരു ദിനചര്യയാക്കുക. ആഴ്ചയില്‍ 4-5 ദിവസമെങ്കിലും കൃത്യമായി നിശ്ചയിച്ച സമയത്ത് വ്യായാമം ചെയ്യുക. വ്യായാമത്തിന് ശേഷം ഉണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ച് രേഖപ്പെടുത്തുക.