റവയോട് അത്ര മതിപ്പില്ലാ അല്ലേ ? വെറുതെയല്ല... ഈ അറിവില്ലായ്മ തന്നെ കാരണം !
റവയുടെ ആരോഗ്യഗുണങ്ങള്‍ അറിയാം
പലഹാരങ്ങളുടെ കൂട്ടത്തില്‍ റവയ്ക്ക് വലിയ സ്ഥാനമാണുള്ളത്. ഉപ്പുമാവായും ഇഡലിയായും കേസരിയായും ദോശയായുമെല്ലാം നമ്മുടെ തീന്മേശയിലെ നിറ സാന്നിധ്യമാണ് റവ. എങ്കിലും ഒട്ടുമിക്ക ആളുകള്‍ക്കും റവയോട് അത്ര മതിപ്പില്ലെന്നതാണ് വസ്തുത. നമ്മുടെ ആരോഗ്യസംരക്ഷണത്തില്‍ റവവഹിക്കുന്ന പങ്കിനെപ്പറ്റി വലിയ അറിവില്ലാത്തതാണ് ഇതിനു കാരണം. പല ആരോഗ്യ ഗുണങ്ങളുമുള്ളഒന്നാണ് റവ. ഇത് പല അസുഖങ്ങള്‍ക്കും ഉത്തമ പരിഹാരവുമാണ്.
പ്രമേഹരോഗികള്‍ക്ക് നിത്യേന കഴിക്കാവുന്ന ഏറ്റവും നല്ല ഭക്ഷണമാണ് റവ. ഇതില്‍ ഗ്ലൈസമിക്ക് ഇന്‍ഡെക്സ് തീരെ കുറവാണ്. അതിനാല്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് നിയന്ത്രിക്കാന്‍ ഇതിന് സാധിക്കുന്നു. റവ കഴിച്ചാല്‍ വിശപ്പുകുറയുമെന്നതിനാല്‍ അമിത ഭക്ഷണം ഒഴിവാക്കാനും തടികുറയ്ക്കാനും ഇത് സഹായകമാണെന്നാണ് വീദഗ്ധര്‍ പറയുന്നത്
ശരീരത്തിന് ആവശ്യമായ ഊര്‍ജം പ്രധാനം ചെയ്യുന്ന കാര്‍ബോഹൈഡ്രേറ്റും പ്രതിരോധശേഷി നല്കുന്ന സിങ്കും റവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതോടൊപ്പം ശരീരത്തിന് ഏറെ ഉത്തമമായ അയേണും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഫൈബര്‍, വൈറ്റമിന്‍ ബി കോംപ്ലക്സ് തുടങ്ങിയ പോഷകങ്ങള്‍ ഉള്ളതിനാല്‍ ഹൃദയം, കിഡ്നി എന്നിവയുടെ സുഗമമായ പ്രവര്‍ത്തനത്തിനും റവ ഉത്തമമാണ്.
റവയില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം മസിലുകള്‍, എല്ല്, നാഡി എന്നിവയുടെയെല്ലാം സുഗമമായ പ്രവര്‍ത്തനത്തിന് സഹായിക്കും. അതുപോലെ സാച്വറേറ്റഡ് ഫാറ്റുകള്‍, ട്രാന്‍സ്ഫാറ്റി ആസിഡ് എന്നിവ തീരെയില്ലാത്ത ഒന്നാണ് റവ. അതുകൊണ്ടുതന്നെ കൊളസ്ട്രോള്‍ തടയാനും ഇത് ഉപകാരപ്രധമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നത്.