കശുമാങ്ങ നമ്മുടെ നാട്ടിൻപുറങ്ങളിൽ ധാരാളമായി ഉള്ളതാണ്. ഓരോ ആളുകളുടെയും ബാല്യകാല സ്മരണകളിൽ കശുമാങ്ങക്ക് വലിയ പ്രാധാന്യമാണ് ഉണ്ടാവുക. സീസണായി കഴിഞ്ഞാൽ കശുമാവിന് ചുറ്റും വെറുതെ കൊഴിഞ്ഞ് വീണു കിടക്കുന്ന കശുമാങ്ങകൾ ആത്ര നിസാരക്കാരല്ല. ഇതിൽ അടങ്ങിയിരിക്കുന്ന ആരോഗ്യ ഗുണങ്ങൾ കേട്ടാൽ ആരും ഞെട്ടിപ്പോകും.
കശുവണ്ടി എടുത്ത ശേഷം ഇനി കശുമാങ്ങ കളയേണ്ട. ഇത് കഴിക്കുന്നതിലൂടെ പല ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സാധിക്കും. ശരിരത്തിൽ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് എപ്പോഴും ആരോഗ്യത്തിന് വില്ലനാണ്. കൊഴുപ്പിനെ നീക്കം ചെയ്യാനുള്ള പ്രത്യേക കഴിവ് കശുമാവിനുണ്ട്.
കശുമാവിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട് മാത്രമല്ല ഇതിലെ ഘടകങ്ങൾ മെറ്റബോളിസം വർധിപ്പിക്കുകയും കൊഴുപ്പിനെ എരിയിച്ചു കളയുകയും ചെയ്യുന്നു. ദഹന സംബന്ധമായ പ്രശ്നങ്ങൾകും പരിഹാരം കാണാൻ കശുമാങ്ങക്ക് കഴിവുണ്ട്.