Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഞ്ഞുകാലത്തെ പേടിക്കണ്ട, സൗന്ദര്യ സംരക്ഷണത്തിന് വൈറ്റമിന്‍ ഇ ഡയറ്റ് പിന്തുടരാം

മഞ്ഞുകാലത്തെ പേടിക്കണ്ട, സൗന്ദര്യ സംരക്ഷണത്തിന് വൈറ്റമിന്‍ ഇ ഡയറ്റ് പിന്തുടരാം
, വ്യാഴം, 12 ഒക്‌ടോബര്‍ 2023 (18:18 IST)
നവംബര്‍ അടുക്കുന്നതോടെ മഞ്ഞുക്കാലത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് നമ്മളെല്ലാവരും തന്നെ. അതിരാവിലെ എണീറ്റ് മരം കോച്ചുന്ന തണുപ്പൊന്നും ഇല്ലെങ്കിലും കേരളത്തിന്റെ പല ഭാഗങ്ങളിലും നല്ല രീതിയില്‍ തണുപ്പ് അനുഭവപ്പെടാറുണ്ട്. സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഒരുപാട് വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരുന്ന സമയം കൂടിയാണിത്.
 
ചര്‍മ്മം വരണ്ടുപൊട്ടുന്നതും മുടി െ്രെഡ ആകുന്നതും മഞ്ഞുകാലത്ത് സ്ഥിരം അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ്. സൗന്ദര്യ സംരക്ഷണത്തിനുള്ള കോസ്‌മെറ്റിക്‌സ് ഉപയോഗിക്കാതെ തന്നെ ഇത് മറികടക്കാനുള്ള പ്രധാന വഴി എന്ന് പറയുന്നത് വൈറ്റമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക എന്നതാണ്.
 
ബദാം : അഞ്ച് ബദാം രാത്രി വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് രാവിലെ തൊലി നീക്കം ചെയ്ത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. നിലക്കടലയാണ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട മറ്റൊന്ന്. ഇത് പീനട്ട് ബട്ടറായും ഉപയോഗിക്കാം. ചീരയില തോരനായോ രാവിലെ ഓംലറ്റിലോ ദോശയ്‌ക്കൊപ്പമോ അരിഞ്ഞുചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. അവക്കാഡോ പാലിനൊപ്പം ഷെയ്ക്കായോ സാലഡ് ആയോ കഴിക്കുന്നതും ഉപക്കാരപ്രദമാണ്. സൂര്യകാന്തി വിത്തുകളാണ് വിറ്റാമിന്‍ ഇ കൊണ്ട് സമ്പന്നമായ മറ്റൊരു വസ്തു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇടയ്ക്കിടെ ചെവിയില്‍ ബഡ്‌സ് ഇടാറുണ്ടോ? നിര്‍ത്തുക