സിനിമ കണ്ട് കരയുന്ന എത്രയോ പേരുണ്ട്. സെന്റിമെന്റലായിട്ടുള്ള സീനുകൾ വന്നാൽ ഈ ഒരു കാരണത്താൽ പലരും ചാനൽ മാടാറുണ്ട്. ചിലർ കണ്ണ് പൊത്തി ഇരിക്കും. കരയുന്നത് മറ്റുള്ളവർ കണ്ടാൽ നാണക്കേടാണെന്ന് ചിന്തിക്കുന്നവരാണ് ഇക്കൂട്ടർ. ഇങ്ങനെയുള്ളവർ ദുര്‍ബലരാണെന്നാണ് പൊതുവേയുള്ള ധാരണ.
എന്നാൽ, ധാരണകളെയെല്ലാം പൊളിച്ചെഴുതുന്നതാണ് ക്ലെര്‍മൗണ്ട് സര്‍വകലാശാലയിലെ ന്യൂറോ ഇക്കോണമിസ്റ്റ് പോള്‍ ജെ സാക്കിന്റെ പഠനം. സിനിമയിലെ വികാരനിർഭരമായ രംഗങ്ങൾ കണ്ട് കരയുന്നവര്‍ മറ്റുള്ളവരോട് സഹാനുഭൂതി ഉള്ളവരും ജീവിതത്തിലെ വെല്ലുവിളികള്‍ നേരിടാന്‍ ശക്തരുമാണെന്ന് പഠനം പറയുന്നത്.
മനുഷ്യവികാരങ്ങളെ നിയന്ത്രിക്കുന്ന ഓക്‌സിറ്റോസിന്‍ ഹോര്‍മോണാണ് വൈകാരികരംഗങ്ങളോടുള്ള പ്രതികരണങ്ങളെ നിയന്ത്രിക്കുന്നത്. വികാരങ്ങള്‍ മറച്ചുവയ്ക്കാതെ പ്രകടിപ്പിക്കുന്നത് മാനസികമായി ശക്തിനേടാന്‍ സഹായിക്കുമെന്ന് സാക്ക് പറയുന്നു.
പെട്ടെന്ന് കരയുന്നവര്‍ മറ്റള്ളവരോട് കൂടുതല്‍ വിശ്വസ്തത പുലര്‍ത്തുന്നവരും ജീവിതം കൂടുതല്‍ ആസ്വദിക്കുന്നവരും ആണെന്നും പോള്‍ ജെ സാക്ക് പറഞ്ഞു