Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്താണ് ഇ എസ് ആർ, കൂടുന്നെങ്കിൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാകാം?

എന്താണ് ഇ എസ് ആർ, കൂടുന്നെങ്കിൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാകാം?
, വെള്ളി, 18 ഓഗസ്റ്റ് 2023 (16:19 IST)
രക്തപരിശോധന നടത്തുന്നവര്‍ക്കെല്ലാം സുപരിചിതമായ പദമായിരിക്കും ഇ എസ് ആര്‍ എന്നത്. പലരും ഇത് ടെസ്റ്റുകളില്‍ കണ്ടിരിക്കുമെങ്കിലും ഇത് എന്താണെന്ന കാര്യത്തില്‍ വ്യക്തമായ ധാരണ പലര്‍ക്കും ഉണ്ടാകണമെന്നില്ല. സാധാരണയായി 20 മില്ലീമീറ്ററിന് താഴെയായിരിക്കും ഒരു വ്യക്തിയുടെ ഇ എസ് ആര്‍. ഇതിലധികം വരുന്നത് ശരീരത്തില്‍ ബാധിച്ചിരിക്കുന്ന ഇന്‍ഫെക്ഷനെയോ മറ്റ് രോഗങ്ങളുടെ സൂചനയോ ആയാണ് കണക്കാക്കുന്നത്.
 
എറിത്രോസൈറ്റ് ഡെസിമെന്റേഷന്‍ റേറ്റ് എന്നാണ് ഇ എസ് ആര്‍ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. രോഗിയുടെ ശരീരത്തില്‍ നിന്നും ശേഖരിച്ച രക്തതില്‍ അത് കട്ടപിടിക്കാതിരിക്കാനുള്ള രാസവസ്തുക്കള്‍ ചേര്‍ത്ത ശേഷം ചെറിയ ടെസ്റ്റ്യൂബില്‍ ഒഴിച്ച് അത് കുത്തനെ നിര്‍ത്തി ചുവന്ന രക്താണുക്കള്‍ അടിയുന്ന സമയം കണക്കാക്കിയാണ് ഇ എസ് ആര്‍ വാല്യു കണക്കാക്കുന്നത്. ശരീരത്തിലെ എന്തെങ്കിലും ഭാഗങ്ങളിലെ നീര്‍ക്കെട്ട്, ആസ്ത്മ, അലര്‍ജി എന്നിവയുണ്ടെങ്കില്‍ ഇ എസ് ആര്‍ കൂടുതലായിരിക്കും. അതിനാല്‍ പരിശോധനയില്‍ ഇവയൊന്നും ഇല്ലെങ്കില്‍ വൃക്കരോഗങ്ങള്‍, ക്യാന്‍സര്‍ സാധ്യത എന്നിവ പരിശോധിക്കണം.
 
ആഴ്ചകളോളം ചുമയുള്ളവരില്‍ കൂടിയ ഇ എസ് ആര്‍ ക്ഷയരോഗത്തിന്റെ ലക്ഷണമാകാറുണ്ട്. രക്തത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് കൂടുന്ന പോളിസൈത്തീമിയ, ഹൃദയപ്രവര്‍ത്തനങ്ങളിലെ തകരാറുകള്‍ എന്നീ സാഹചര്യങ്ങളില്‍ ഇ എസ് ആര്‍ നിരക്ക് കുറയുകയാണ് ചെയ്യുക. രോഗിയുടെ ശരീരത്തില്‍ നിന്നും ശേഖരിച്ച രക്തതില്‍ അത് കട്ടപിടിക്കാതിരിക്കാനുള്ള രാസവസ്തുക്കള്‍ ചേര്‍ത്ത ശേഷം ചെറിയ ടെസ്റ്റ്യൂബില്‍ ഒഴിച്ച് അത് കുത്തനെ നിര്‍ത്തി ചുവന്ന രക്താണുക്കള്‍ അടിയുന്ന സമയം കണക്കാക്കുന്ന രീതിയായതിനാല്‍ തന്നെ ട്യൂബിന്റെ നേരിയ ചെരിവ് പോലും പരിശോധന ഫലത്തെ ബാധിച്ചേക്കാം. അതിനാല്‍ തന്നെ വളരെ സൂക്ഷ്മത ആവശ്യമായ ടെസ്റ്റാണിത്. അതിനാലാണ് ഒരേ ലാബില്‍ അല്ലാതെ വിവിധ ലാബുകളില്‍ രക്തപരിശോധന നടത്തണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെടാന്‍ കാരണം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക