ശരീര സൗന്ദര്യത്തെ നിര്‍ണയിക്കുന്നതില്‍ ഒതുങ്ങിയ വയറിന് വലിയ പ്രാധാന്യമുണ്ട്. കുടവയറും പൊണ്ണത്തടിയും ഒഴിവാക്കി വടിവൊത്ത ശരീരം രൂപപ്പെടുത്തിയെടുക്കാന്‍ പുരുഷന്മാരും ശ്രമിക്കാറുണ്ട്.
ആലിലപോലെ ഒതുങ്ങിയ വയര്‍ സ്‌ത്രീകളുടെ സ്വപ്‌നമാണ്. ചിട്ടയായ ഭക്ഷണരീതിയും വ്യായാമവുമാണ് ഇതിനുള്ള ഏക മര്‍ഗം. ഭക്ഷണക്രമത്തില്‍ വരുത്തുന്ന ചില മാറ്റങ്ങള്‍ ഒതുങ്ങിയ വയര്‍ സമ്മാനിക്കുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.
പ്രോട്ടീന്‍, ഫൈബര്‍, വൈറ്റമിന്‍, മിനറല്‍സ് എന്നിവയുടെ കലവറയായ ബീന്‍സ്, അച്ചിങ്ങ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അമിതവിശപ്പ് ഇല്ലാതായി ശരീരഭാരം കുറയും.
പ്രോട്ടീന്‍, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയ മത്സ്യവും ചിക്കന്‍, മട്ടന്‍ എന്നിവയും അമിതവണ്ണം തടയും. നട്സ്വാള്‍നട്സ്, ആല്‍മണ്ട്, പീനട്സ്, പിസ്ത്ത, ബ്രക്കോളി , ഓട്ട്സ് മുട്ട എന്നിവയും ശരീരത്തിന് കരുത്ത് നല്‍കി ഒതുങ്ങിയ വയര്‍ സമ്മാനിക്കും.