പുതിയ ജീവിതശൈലിയുടെ ഫലമാണ് അമിതവണ്ണവും രോഗങ്ങളും. ശരീരഭാരം വര്‍ദ്ധിക്കുന്നതോടെയാണ് ആരോഗ്യം മോശമാകുന്നു എന്ന തോന്നല്‍ എല്ലാവരിലും ഉണ്ടാകുന്നത്. ഇതോടെ ഭാരം കുറയ്‌ക്കാനും ശരീര സൌന്ദര്യം നിലനിര്‍ത്താനുമുള്ള നെട്ടോട്ടത്തിലേക്ക് കടക്കും.
അമിതഭാരം കുറയ്‌ക്കാന്‍ പുരുഷന്മാരെ പോലെ സ്‌ത്രീകളും കഷ്‌ടപ്പെടാറുണ്ട്. യോഗ, വ്യായാമം, നടത്തം, ഓട്ടം എന്നിവയാണ് തടിയും ഭാരവും കുറയ്‌ക്കാനുള്ള മാര്‍ഗമായി എല്ലാവരും തിരഞ്ഞെടുക്കുന്നത്. ഭക്ഷണക്രമത്തില്‍ ചിട്ടായായ മാറ്റം വരുത്തിയാല്‍ മാത്രമേ വണ്ണം കുറയ്‌ക്കാന്‍ കഴിയൂ എന്നതാണ് വസ്‌തുത.
ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചാല്‍ വണ്ണം കുറയ്‌ക്കാന്‍ കഴിയുമെന്നാണ് ആരോഗ്യ വിദഗദര്‍ പറയുന്നത്. മൂന്ന് നേരവും ലഘുവായ രീതിയില്‍ ഭക്ഷണം കഴിക്കേണ്ടത് ഏറ്റവും ആവശ്യമാണ്. പ്രഭാത ഭക്ഷണവും അത്താഴവും ഒഴിവാക്കരുത്. കഴിക്കുന്ന ആഹാരത്തിന്റെ അളവിലാണ് നിയന്ത്രണം കൊണ്ടുവരേണ്ടത്.
വാരിവലിച്ചു കഴിക്കുന്നതില്‍ നല്ലത് പതിയെ നന്നായി ചവച്ചരച്ച് ആഹാരം കഴിക്കുന്നതാണ്. കലോറിയും ഫൈബറും അടങ്ങിയ പച്ചക്കറികള്‍ ആദ്യം കഴിക്കണം. ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് അമിതമായ വിശപ്പിനെ നിയന്ത്രിക്കും.
ജങ്ക് ഫുഡുകള്‍, കൊഴുപ്പ് ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍, ഉപ്പ് കലര്‍ന്നതും അല്ലാത്തതുമായ ചിപ്‌സുകള്‍, പായ്‌ക്കറ്റില്‍ ലഭിക്കുന്ന ആഹാര സാധനങ്ങള്‍, മധുരം കൂടുതലായി അടങ്ങിയ ആഹാരങ്ങള്‍ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കണം.