Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വെള്ളപോക്ക് ആശങ്കപ്പെടേണ്ട കാര്യമാണോ ?

വെള്ളപോക്ക് ആശങ്കപ്പെടേണ്ട കാര്യമാണോ ?
, വ്യാഴം, 16 മെയ് 2019 (20:23 IST)
അസ്ഥിസ്രാവം എന്ന വെള്ളപോക്ക് സ്‌ത്രീകളെ വലയ്‌ക്കുന്ന പ്രശ്‌നമാണ്. ഇക്കാര്യത്തില്‍ വൈദ്യസഹായം തേടുകയും സ്വയം ചികിത്സ നടത്തുകയും ചെയ്യുന്നവര്‍ ധാരാളമാണ്. ഇതോടെ ഭൂരിഭാഗം സ്‌ത്രീകളും ആശങ്കയ്‌ക്ക് കീഴ്‌പ്പെടുകയും ചെയ്യും.

വെള്ളപോക്ക് ഗുരുതരമല്ലെങ്കിലും ചില കാര്യങ്ങള്‍ അതീവമായി ശ്രദ്ധിക്കണം. നല്ല ഭക്ഷണം കഴിക്കുന്നതിനൊപ്പം  എരിവും പുളിയും കുറയ്‌ക്കുകയും പാലും ജ്യൂസും കുടിക്കുകയും വേണം. കുളിച്ചു നല്ല വൃത്തിയിൽ ദിനചര്യകൾ നടത്താൻ ശ്രദ്ധിക്കണം.

ഈ അവസ്ഥയുള്ള ചിലരില്‍ അശ്രദ്ധയും വൃത്തിക്കുറവും ഉണ്ടാകാം. അങ്ങനെയുള്ളവരില്‍ അതു രോഗമായി മാറുന്നു. ബാക്ടീരിയകളോ മറ്റു ചില പ്രശ്നങ്ങൾ കാരണമോ ആണ് അങ്ങനെ സംഭവിക്കുന്നത്.

വെള്ളപോക്ക് രോഗാവസ്ഥയിലായാൽ യോനീ ഭാഗങ്ങളിൽ ചൊറിച്ചിൽ അനുഭവപ്പെടും. അസ്ഥിസ്രാവത്തിന്റെ നിറം പഴുപ്പിനെ സൂചിപ്പിക്കുന്ന വിധം മഞ്ഞ നിറമാകാം. ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ നല്ല വേദനയും വരാം. ഛർദ്ദിക്കാനുള്ള തോന്നലും തലവേദയും ഇതിന്റെ ലക്ഷണങ്ങളാണ്. കാൽമുട്ടിനു താഴെ പിൻഭാഗത്ത് മാംസ പേശികളുടെ കടച്ചിൽ ഇതിന്റെ ലക്ഷണമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാത്രിയിലെ വൈകിയുള്ള ഭക്ഷണം കഴിപ്പ് ആയുസ് കുറയ്‌ക്കുമോ ?