Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ദിവസം മുഴുവന്‍ ഉന്‍മേഷത്തോടെ ഇരിക്കണോ?; ഈ മാർഗങ്ങൾ പിന്തുടര്‍ന്നാല്‍ മതി

രാവിലെ അര മണിക്കൂര്‍ വ്യായാമത്തിനായി മാറ്റിവെയ്ക്കുക.

ദിവസം മുഴുവന്‍ ഉന്‍മേഷത്തോടെ ഇരിക്കണോ?; ഈ മാർഗങ്ങൾ പിന്തുടര്‍ന്നാല്‍ മതി

തുമ്പി ഏബ്രഹാം

, വെള്ളി, 20 ഡിസം‌ബര്‍ 2019 (15:11 IST)
ദിവസം മുഴുവന്‍ ഉന്‍മേഷത്തോടെയിരിക്കാന്‍ ഈ പറയുന്ന മാർഗങ്ങൾ പിന്തുടർന്നാൽ മതി. 
രാവിലെ ഒരു കപ്പ് ചൂടു വെള്ളമോ ജ്യൂസോ കുടിക്കുക. ഇത് ശരീരത്തിലുള്ള മാലിന്യങ്ങളെ പുറന്തള്ളാന്‍ സഹായിക്കും.ശരീരത്തിലെ അസിഡിറ്റിയും ഉഷ്ണവും കുറക്കുന്നു.
 
രാവിലെ അര മണിക്കൂര്‍ വ്യായാമത്തിനായി മാറ്റിവെയ്ക്കുക. ഇത് ശാരീരിക ഉന്മേഷം മാത്രമല്ല, ദിവസം ഉടനീളം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഊര്‍ജസ്വലമാക്കാന്‍ സഹായിക്കുന്നു.
 
ദിവസവും നിശ്ചിത ദൂരം നടത്തം തന്നെയാണ് ഇതില്‍ പ്രധാനം. നടത്തത്തിലൂടെ ശാരീകോന്മേഷത്തോടൊപ്പം ആരോഗ്യവും പ്രദാനം ചെയ്യുന്നു. പോഷകാംശങ്ങള്‍ അടങ്ങിയ പ്രഭാത ഭക്ഷണം എന്നും പതിവാക്കുക. ഇത് ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളെ ഉണര്‍ത്തുന്നു.
 
ശരീരത്തില്‍ അധികം അടിഞ്ഞു കൂടുന്ന കലോറി ഇതിലൂടെ ഇല്ലാതാവുന്നു. അതോടൊപ്പം വിശപ്പിനെയും ഹോര്‍മോണിനെയും സന്തുലിതമായി നിലനിര്‍ത്തുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദോശയ്ക്കും ഇഡലിക്കുമൊപ്പം അടിപൊളി മുളകു ചമ്മന്തി ആയാലോ?