Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടിവസ്ത്രങ്ങള്‍ തിരെഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അടിവസ്ത്രങ്ങള്‍ തിരെഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
, ചൊവ്വ, 4 ജൂലൈ 2023 (09:38 IST)
ഒരു ആള്‍ക്കൂട്ടത്തിലേക്ക് പോകുമ്പോഴും അതല്ല വീട്ടിലാണെങ്കിലും വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ പലരും ശ്രദ്ധ പുലര്‍ത്താറുണ്ട്. എന്നാല്‍ മുകളില്‍ ധരിക്കുന്ന ഈ വസ്ത്രങ്ങള്‍ക്ക് നല്‍കുന്ന ശ്രദ്ധ പക്ഷേ അടിവസ്ത്രങ്ങള്‍ തിരെഞ്ഞെടുക്കുമ്പോള്‍ പലരും നല്‍കാറില്ല എന്നതാണ് സത്യം. സത്യത്തില്‍ ഒരാളുടെ ആരോഗ്യത്തെയും കംഫര്‍ട്ടിനെയും അടിവസ്ത്രങ്ങള്‍ സ്വാധീനിക്കുന്നുണ്ട്. നമ്മുടെ അന്തരീക്ഷത്തില്‍ നിന്നും ബാക്ടീരിയ,ഫംഗസ്,പൊടി എന്നിവയില്‍ നിന്നും ലൈംഗികാവയവങ്ങളെ സംരക്ഷിക്കുക എന്നതാണ് അടിവസ്ത്രത്തിന്റെ പ്രധാന ഉപയോഗം.
 
ഇത് കൂടാതെ നമ്മള്‍ ധരിക്കുന്ന ജീന്‍സ് അടക്കമുള്ള തുണി നമ്മുടെ ലൈംഗികാവയവങ്ങളില്‍ ഉരയുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അസ്വസ്ഥകളില്‍ നിന്നും നമ്മളെ സംരക്ഷിക്കുന്നത് നമ്മള്‍ ഉപയോഗിക്കുന്ന അടിവസ്ത്രങ്ങളാണ്. പുരുഷന്മാരില്‍ വൃഷണങ്ങള്‍ക്ക് ക്ഷതം സംഭവിക്കാതെ സംരക്ഷിക്കുന്നതും അടിവസ്ത്രങ്ങളാണ്.അതിനാല്‍ തന്നെ വലിയ ശ്രദ്ധയോടെ ചെയ്യേണ്ട ഒന്നാണ് നല്ല അടിവസ്ത്രങ്ങള്‍ തിരെഞ്ഞെടുക്കുക എന്നത്.
 
അടിവസ്ത്രങ്ങള്‍ അല്പം അയഞ്ഞ തരത്തിലുള്ളവ തിരെഞ്ഞെടുക്കുന്നതാണ് നല്ലത്. ഇറുകിയ അടിവസ്ത്രങ്ങള്‍ ശരീരവുമായി ഉരസുന്നതില്‍ സാധ്യത കൂടുതലാണ്. അതിനാല്‍ തന്നെ ഈ ഭാഗങ്ങളില്‍ ചൊറിച്ചില്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയേറെയാണ്. ഫംഗസ് പ്രശ്‌നങ്ങള്‍ ഉണ്ടാകാനും സാധ്യതയേറെയാണ്. വയറിന്റെ ചുറ്റളവിനും അരക്കെട്ടിന്റെ അളവിനും സുരക്ഷിതമായ അളവിലെ അടിവസ്ത്രങ്ങള്‍ വാങ്ങാന്‍ പാടുള്ളതുള്ളു. അമിതമായ ശാരീരിക വ്യായാമം ചെയ്യുന്നവര്‍ വളരെ മൃദുലമായ അടിവസ്ത്രങ്ങളാണ് ഉപയോഗിക്കേണ്ടത്. കാരണം കട്ടിയുള്ള കോട്ടണ്‍ പോലുള്ള അടിവസ്ത്രങ്ങള്‍ ചൊറിച്ചില്‍ വരുത്താന്‍ സാധ്യതയുണ്ട്. ശാരീരികാധ്വാനം കുറഞ്ഞവര്‍ക്ക് കോട്ടണ്‍ പോലുള്ള മെറ്റീരിയലുകള്‍ ഉപയോഗിക്കാം.
 
വളരെ ഡാര്‍ക്കായുള്ള അടിവസ്ത്രങ്ങളിലെ കളറിങ്ങിന് ഉപയോഗിക്കുന്ന പദാര്‍ഥങ്ങള്‍ പലപ്പോഴും ശരീരത്തിന് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. അതിനാല്‍ തന്നെ ലൈറ്റ് കളറിനുള്ള അടിവസ്ത്രങ്ങളാണ് നല്ലത്. അമിതമായി വിയര്‍ക്കുന്നവര്‍ 6-12 മണിക്കൂറിനുള്ളില്‍ അടിവസ്ത്രങ്ങള്‍ മാറ്റേണ്ടതുണ്ട്. ഒരു അടിവസ്ത്രം വാങ്ങിയാല്‍ പരമാവധി 3-4 മാസം മാത്രമെ ഉപയോഗിക്കാവു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമിതവണ്ണത്തിനു പിന്നിലെ കാരണങ്ങള്‍ ഇവയാണ്