ആവി പിടിക്കേണ്ടത് ഇങ്ങനെ
തെറ്റായ രീതിയിൽ ആവി പിടിക്കുന്നത് വിപരീത ഫലം ചെയ്യും
പനിയൊ ജലദോഷമൊ ഒക്കെ വന്നാൽ അതുമാറ്റുന്നതിനായി ആദ്യം നാം പരീക്ഷിക്കുന്ന മാർഗ്ഗമാണ് ആവി പിടിക്കുക എന്നത്. ഇത് എറ്റവും നല്ല മാർഗ്ഗം തന്നെയാണ് അത് ശരിയായ രീതിയിൽ ചെയ്യുകയാണെങ്കിൽ. ശ്രീയായ രീതി എന്നത് വളരെ പ്രധാനം തന്നെയാണ്
പനിയേയും ജലദോഷത്തേയും നീർക്കെട്ടിനെയെല്ലാം മാറ്റാൻ ആവി പിടിക്കുന്നതിലൂടെ സാധിക്കും. പക്ഷേ കൂടുതൽ ആളുകളും ആവി പിടിക്കുന്ന രീതി ക്കരണം വിപരീത ഫലങ്ങൾ ഉണ്ടാക്കാൻ മാത്രമേ ഉപകരിക്കു. ഇതിനു കാരണം തെറ്റായ രീതിയാണ്.
ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത് ഭാമുകൾ ഒഴിവാക്കുക എന്നതാണ്. മിക്കവരും ആവി പിടിക്കാനായി ഉപയോഗിക്കുന്നത് തലവേദനക്കും മറ്റും ഉപയോഗിക്കുന്ന ബാമുകളാണ്. ആവി പിടിക്കുന്നതിലൂടെ ഇവ ശരീരത്തിന്റെ ഉള്ളിൽ ചെല്ലാൻ കാരണമാകും. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. ബാമുകൾക്ക് പകരം തുളസിയില പനിക്കൂർക്ക, പച്ചമഞ്ഞൾ, യൂക്കാലി എന്നിവ വെള്ളത്തിൽ ചേർത്ത് ആവി പിടിക്കാം.
പരമാവധി അഞ്ച് മിനിറ്റിൽ കൂടുതൽ ആവിശരീരത്തിനുള്ളിലേക്ക് സ്വീകരിക്കരുത്. ഇത് നല്ലതല്ല. ആവി പിടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ആവി കള്ളിൽ കൊള്ളാതെ നോക്കുക എന്നതാണ്. ഇതിനായി തുണി കൊണ്ട് കണ്ണു മൂടിയ ശേഷം മാത്രമേ ആവി പിടിക്കാവു. കണ്ണുകൾ തുറന്ന് ഒരിക്കലും ആവി പിടിക്കരുത്.
ആവി പിടിക്കുന്നതിന്ന് ഇപ്പോൾ പലതരത്തിലുള്ള ഇലക്ട്രോണിക്ക് ഉപകരണങ്ങളും ലഭ്യമാണ്. ഇവ ഉപയോഗിക്കുമ്പോൾ ശ്രദ്ധ കൂടുതൽ വേണം. സാദാരണ രീതിയിൽ പാത്രത്തിൽ വെള്ളം തിളപ്പിച്ച് ആവി പിടിക്കുന്നതാണ് നല്ലത്.