നല്ല ഉറക്കം കിട്ടാൻ ഇതാ ചില പൊടികൈകൾ!
ഉണരുവാൻ ഒരു നിശ്ചിത സമയം സെറ്റ് ചെയ്യുക .
ശാരീരിക-മാനസികാരോഗ്യത്തിൽ പ്രധാന പങ്കു വഹിക്കുന്ന ഘടകമാണ് ഉറക്കം.ശരിയായ ഉറക്കം ലഭിക്കാത്ത വ്യക്തിക്ക് സ്വകാര്യ ജീവിതത്തിലും പൊതുജീവിതത്തിലും കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കില്ല.ഗാഢനിദ്ര ലഭിക്കുവാൻ 5 പൊടികൈകൾ ഇതാ..
1 ഉണരുവാൻ ഒരു നിശ്ചിത സമയം സെറ്റ് ചെയ്യുക .
2 വൈകുന്നേരം 5 മണിക്ക് ശേഷം വ്യായാമം ഒഴിവാക്കുക, ലഘുവായ അത്താഴം കഴിക്കുക.
3 ഉറങ്ങുന്നതിന് 2 മണിക്കൂർ മുമ്പ് മുതൽ അടുത്ത പ്രഭാതം വരെ പുകവലി ഒഴിവാക്കുക. പുകവലി പൂർണ്ണമായും ഉപേക്ഷിക്കുന്നത് ആരോഗ്യത്തിന് ഉത്തമം.
4 ഉച്ചകഴിഞ്ഞ് 2 മണിക്ക് ശേഷം കഫീൻ പാനീയങ്ങൾ ഒഴിവാക്കുക.
5 രസകരമായ ടെലിവിഷൻ ഷോ കാണുക, കമ്പ്യൂട്ടറിൽ ജോലി ചെയ്യുക അല്ലെങ്കിൽ രസകരമായ ഒരു പുസ്തകം വായിക്കുക തുടങ്ങിയ ഉത്തേജക പ്രവർത്തനങ്ങൾ ഒഴിവാക്കുക. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുന്നേ ലൈറ്റുകൾ ഡിമ്മാക്കുക.