Side Effects of Lemon Soda: ചൂടാണെന്ന് കരുതി ഇടയ്ക്കിടെ നാരങ്ങാ സോഡ കുടിക്കരുത്; അറിഞ്ഞിരിക്കാം ദോഷഫലങ്ങള്‍
കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ ശരീരത്തിനു അത്ര നല്ലതല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ
Side Effects of Lemon Soda: നാം ഏറെ ഇഷ്ടപ്പെടുന്ന ഒരു പാനിയമാണ് നാരങ്ങാസോഡ. കുലുക്കി സര്‍ബത്തും നാരങ്ങാസോഡയുമെല്ലാം മാര്‍ക്കറ്റില്‍ വലിയ ഡിമാന്‍ഡ് ഉള്ള പാനീയങ്ങളാണ്. എന്നാല്‍, നാരങ്ങാ സോഡ അമിതമായി കുടിച്ചാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഏറെയാണ്. ചെറുനാരങ്ങയില്‍ സോഡകൂടി ചേരുന്നതിലൂടെ വിരുദ്ധ ഫലമാണ് ഇത് ചെയ്യുക. കാര്‍ബോണേറ്റഡ് പാനിയങ്ങള്‍ ശരീരത്തില്‍ എങ്ങനെയാണോ പ്രവര്‍ത്തിക്കുന്നത് അതേരീതിയില്‍ തന്നെയാണ് നരങ്ങാ സോഡയും ശരീരത്തില്‍ പ്രവര്‍ത്തിക്കുക.
കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ ശരീരത്തിനു അത്ര നല്ലതല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.. സോഡ ചേര്‍ക്കുമ്പോള്‍ നാരങ്ങയുടെ സ്വാഭാവിക ഗുണങ്ങളെ ഇല്ലാതാക്കും. സോഡയും നാരങ്ങയും ചേര്‍ത്തുള്ള പാനീയം ആരോഗ്യത്തിനു ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും. അതുകൊണ്ട് നാരങ്ങാസോഡ പതിവായി കുടിക്കുന്ന ശീലമുള്ളവര്‍ അത് ഒഴിവാക്കണം. സോഡയ്ക്ക് പകരം ഇഞ്ചിയോ തേനോ നാരങ്ങാവെള്ളത്തില്‍ ചേര്‍ക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്.