Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

അരിയോ ഗോതമ്പോ ഏതാണ് ആരോഗ്യത്തിന് നല്ലത്?

അരിയോ ഗോതമ്പോ ഏതാണ് ആരോഗ്യത്തിന് നല്ലത്?
, ശനി, 22 ജൂലൈ 2023 (15:20 IST)
അരിയേക്കാള്‍ നല്ലത് ഗോതമ്പാണ് എന്നുള്ള ഒരു ധാരണ നമുക്കിടയില്‍ ശക്തമാണ്. ഡോക്ടര്‍മാര്‍ പലരും അരിഭക്ഷണം ഒഴിവാക്കണമെന്നും ഗോതമ്പിലേക്ക് മാറണമെന്നും പറയുന്നതും സ്ഥിരമാണ്. അമിതവണ്ണം വരില്ലെന്ന് കരുതുന്നത് സത്യമല്ല. യഥാര്‍ഥത്തില്‍ അരിയ്ക്കും ഗോതമ്പിനും അതിന്റേതായ നല്ല വശങ്ങളും ചീത്തവശങ്ങളും ഉണ്ട്. നമ്മുടെ ആഹാരത്തില്‍ കുത്തരി ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലതാണ്. വൈറ്റമിന്‍ ബി കോമ്പ്‌ലെക്‌സ് തവിടുള്ള അരിയില്‍ കാണപ്പെടുന്നു. ഇതിനകത്ത് ആവശ്യത്തിന് പൊട്ടാസ്യം,മാംഗനീസ്,നിയാസിന്‍,ബി6 തുടങ്ങി നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ഒരുപാട് പോഷകങ്ങളുണ്ട്. എന്നാല്‍ ഇന്ന് തവിടുള്ള അരി ഉപയോഗിക്കാത്തതിനാല്‍ തന്നെ ഇന്ന് ഉപയോഗിക്കുന്ന അരി പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.
 
തവിടുള്ള അരി അഥവ കുത്തരി പ്രമേഹം അടക്കം പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്. എന്നാല്‍ വെള്ളയരിയില്‍ കാര്‍ബോ ഹൈഡ്രേറ്റും ഊര്‍ജവും മാത്രമാണുള്ളത്. അതുകൊണ്ടോണ് അരി കഴിക്കുന്നത് നല്ലതല്ലെന്ന് പറയുന്നത്.
ഗോതമ്പിന്റെ കാര്യത്തിലാണെങ്കില്‍ അത് വെള്ളയരിയേക്കാള്‍ ഗുണം ചെയ്യും. ഗോതമ്പിന് വെള്ളയരിയേക്കാള്‍ ഗ്ലൈസീമിക് ഇന്‍ഡക്‌സ് കുറവാണ്. അതിനാല്‍ വെള്ളയരിയേക്കാള്‍ പ്രമേഹരോഗികള്‍ക്ക് ഗുണകരമാണ്. കൂടാതെ ഗോതമ്പിലടങ്ങിയിട്ടുള്ള ലിഗ്‌നിന്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ സാന്നിധ്യം ഉയര്‍ത്തുന്നു. എന്നാല്‍ ഗോതമ്പിലെ ഗ്ലൂട്ടന്‍ പലര്‍ക്കും അലര്‍ജിയുണ്ടാക്കുന്നു. ഗ്ലൂട്ടന്‍ അലര്‍ജിയുള്ളവര്‍ ഗോതമ്പ് കഴിച്ചാല്‍ ആരോഗ്യത്തിന് ഹാനികരമാണ്. അമിതമായ ഗ്യാസ് ശല്യം, ഓക്കാനം, പെട്ടെന്ന് വണ്ണം വെയ്ക്കുക, യൂറിക് ആസിഡ് കൂട്ടുക എന്നീ പ്രശ്‌നങ്ങള്‍ ഗോതമ്പ് കാരണം വരാം. അതിനാല്‍ ഗോതമ്പ് കഴിച്ചാല്‍ ഗ്യാസ് ശല്യം ഉള്ളവര്‍,ക്ഷീണം വരുന്നവര്‍ ഗോതമ്പ് ഉപേക്ഷിക്കുന്നതാണ് നല്ലത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിയര്‍ക്കുമ്പോള്‍ അസഹ്യമായ ദുര്‍ഗന്ധം ഉണ്ടോ? ഒഴിവാക്കാന്‍ ചില ടിപ്‌സുകള്‍