Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

നിത്യേന മൗത്ത്‌വാഷ്​ ഉപയോഗിക്കുന്നവരാണോ ? സൂക്ഷിച്ചോളൂ... എട്ടിന്റെ പണി ഉറപ്പ് !

മൗത്ത്‌വാഷ്​പതിവാക്കിയാൽ പ്രമേഹ സാധ്യത കൂടുതൽ

നിത്യേന മൗത്ത്‌വാഷ്​ ഉപയോഗിക്കുന്നവരാണോ ? സൂക്ഷിച്ചോളൂ... എട്ടിന്റെ പണി ഉറപ്പ് !
, തിങ്കള്‍, 27 നവം‌ബര്‍ 2017 (13:05 IST)
ദന്തസംരക്ഷണത്തിനും വായയുടെ​ശുചിത്വത്തിന്റെ ഭാഗമായുമെല്ലാം നിത്യേന മൗത്ത്​വാഷ്​ ഉപയോഗിക്കുന്നവരാണ്​നമ്മളില്‍ പലരും. എന്നാല്‍ അത്തരത്തില്‍ ചെയ്യുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാക്കുമെന്നാണ് ജേണൽ ഓഫ്​നൈട്രിക്​ആസിഡിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. പ്രതിദിനം ചുരുങ്ങിയത്​രണ്ട്​തവണയെങ്കിലും മൗത്ത്​വാഷ്​ ഉപയോഗിക്കുന്നവർക്ക്​ഇടക്ക്​മാത്രം​ഉപയോഗിക്കുന്നവരെ അപേക്ഷിച്ച്​പ്രമേഹം വരാനുള്ള സാധ്യത 55 ശതമാനം കൂടുതലാണെന്നാണ് പഠനത്തില്‍ പറയുന്നത്. 
 
ബാക്ടീരിയയെ പ്രതിരോധിക്കുന്നതിനുള്ള ഘടകങ്ങളാണ്​മൗത്ത്​വാഷിൽ കൂടുതലായി അടങ്ങിയിരിക്കുന്നത്​. മൗത്ത്​വാഷ്​സ്ഥിരമായി ഉപയോഗിക്കുന്നത് നമ്മുടെ​വായിലെ ജീവാണുവിന്റെ ഉൽപ്പാദനത്തെ പ്രതികൂലമായി ബാധിക്കും. മാത്രമല്ല, ഇത്​നൈട്രിക്​ആസിഡ്​രൂപപ്പെടുന്നതിന്​തടസമാകുകയും​പോഷണവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നമായി മാറുകയും ചെയ്യും. അതിലൂടെ പ്രമേഹ സാധ്യത വർധിപ്പിക്കുന്നതിനും രക്തസമ്മർദം വർധിപ്പിക്കുന്നതിനും ഇടയാക്കുകയും ചെയ്യും.
 
നാല്പത് വയസിനും 65വയസിനും ഇടയിൽ പ്രായമുള്ള 1206 അമിതവണ്ണമുള്ളവരിലാണ് പഠനം നടത്തിയത്​. ഇവർക്ക്​ ഹൃദയസംബന്ധമാ അസുഖമോ പ്രമേഹമോ ഉണ്ടായിരുന്നില്ല. 43 ശതമാനം പേർ പ്രതിദിനം ഒരു തവണ മൗത്​വാഷ്​ ഉപയോഗിച്ചപ്പോൾ 22 ശതമാനം പേർ രണ്ട്​ തവണയും ഉപയോഗിച്ചു. തുടര്‍ന്നാണ് രണ്ട്​ വിഭാഗത്തിലും പ്രമേഹത്തിനുള്ള വർധിച്ച സാധ്യത കണ്ടെത്തിയത്. എന്നാൽ ഈ സാധ്യത ഒരു തവണ ഉപയോഗിച്ചവരിൽ കുറഞ്ഞും രണ്ട്​ തവണ ഉപയോഗിച്ചവരിൽ കൂടിയുമാണ് കണ്ടെത്തിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാര്യങ്ങള്‍ മറക്കാതിരിക്കണോ ? എങ്കില്‍ അറിഞ്ഞോളൂ... ജിമ്മില്‍ പോയാല്‍ മാത്രം മതി !