സ്‌ത്രീകളുടെയും കുട്ടികളുടെയും ഇഷ്‌ടഭക്ഷണമാണ് മൈക്രോവേവ് പോപ് കോൺ. യാത്രയ്‌ക്കിടെയിലും സിനിമ കാണുന്നതിനിടെയും പോപ് കോൺ കഴിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും.
മൈക്രോവേവ് പോപ് കോൺ പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. മൈക്രോവേവില്‍ പോപ്‌കോണ്‍ പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന മൈക്രോവേവ് ബാഗുകള്‍ ആണ് ആരോഗ്യം നശിപ്പിക്കുക.
ലൈനിംഗില്‍ ഉപയോഗിക്കുന്ന കെമിക്കല്‍ ടെഫ്ലോണ്‍ എന്നാണ് അറിയപ്പെടുന്നത്. കലിഫോര്‍ണിയ സര്‍വകലാശാലയില്‍ നടത്തിയ പഠനപ്രകാരം ഇത് സ്ത്രീകളില്‍ വന്ധ്യത ഉണ്ടാക്കാന്‍ കാരണമാകും എന്ന് കണ്ടെത്തിയിട്ടുണ്ട്.
കരള്‍, കിഡ്നി, ബ്ലാഡര്‍ എന്നീ അവയവങ്ങളില്‍ ഉണ്ടാകുന്ന കാന്‍സറിനും ഈ കെമിക്കല്‍ കാരണമാകുന്നുണ്ട്. ശരീരം മെലിയുക, ആരോഗ്യം കുറയുക എന്നീ അവസ്ഥകള്‍ക്കും മൈക്രോവേവ് പോപ്‌കോണിന്റെ ഉപയോഗം കാരണമാകും.