വേദനാ സംഹാരികള്‍ ഉപയോഗിക്കുന്നവരില്‍ ഹൃദ്രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് ഡോക്ടര്‍ന്മാര്‍. അസ്പിരിന്‍ ഉപയോഗിക്കുന്നവരില്‍ 26 ശതമാനം ഹൃദ്രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പറയുന്നത്. അസ്പിരിനും ഹൃദ്രോഗവും തമ്മില്‍ വലിയ ബന്ധമുണ്ടെന്ന് ജര്‍മന്‍ ഡോക്ടര്‍ ബ്ലെറിം മൊജാജ് പറയുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ക്കായി ലോകത്ത് മില്യണ്‍ കണക്കിനാളുകളാണ് അസ്പിരിന്‍ ഉപയോഗിക്കുന്നത്. ഹാര്‍ട്ട് അറ്റാക്കും സ്‌ട്രോക്കും ഒഴിവാക്കാന്‍ ചെറിയ ഡോസ് അസ്പിരിന്‍ മാത്രമേ ദിവസവും ഉപയോഗിക്കാവു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.