കാന്‍സര്‍ അഥവാ അര്‍ബുദം ഇന്ന് മനുഷ്യരുടെ പേടിസ്വപ്നമായ രോഗമാണ്. മരണനിരക്ക് പരിശോധിച്ചാല്‍ കാന്‍സര്‍ മൂലം മരിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നു.
മലയാളികള്‍ക്കിടയില്‍ അര്‍ബുദരോഗം ബാധിച്ചവരുടെ എണ്ണം കൂടുന്നതായി ഏറെ പഠനങ്ങളില്‍ തെളിഞ്ഞതാണ്. എന്തായാലും കാന്‍സറിനെതിരായ പ്രതിരോധം ഫലപ്രദമായി സ്വീകരിച്ചില്ലെങ്കില്‍ അത് വലിയ ദോഷമാകും സമൂഹത്തിലുണ്ടാക്കുക.
പുരുഷന്‍മാരില്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധിച്ചവരുടെ എണ്ണവും വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ദിവസവും ശുക്ലവിസര്‍ജ്ജനം നടത്തുന്നത് പ്രോസ്റ്റേറ്റ് കാന്‍സറിനെ തടയുമെന്നാണ് പുതിയ ഒരു പഠനം കണ്ടെത്തിയിരിക്കുന്നത്.
ഒരു മാസം 21 തവണയില്‍ അധികം ശുക്ല വിസര്‍ജ്ജനം നടത്തുന്നവരില്‍ പ്രേസ്റ്റേറ്റ് കാന്‍സറിന്‍റെ സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കുറവാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രോസ്റ്റേറ്റ് കാന്‍സറും രതിമൂര്‍ച്ഛയും തമ്മിലുള്ള ബന്ധത്തെയാണ് ഇത് കാണിക്കുന്നത്.
ശുക്ലവിസര്‍ജനത്തിലൂടെ ബീജത്തിനൊപ്പം വിവിധ ഹോര്‍മോണുകളും പുറത്തുപോകുന്നതാണ് കാന്‍സര്‍ ബാധിക്കാതിരിക്കാന്‍ സഹായിക്കുന്നതെന്നാണ് നിഗമനം.