Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ത്വക്കിനെ ബാധിക്കും: ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ നിർമാണ ലൈസൻസ് റദ്ദാക്കി

ത്വക്കിനെ ബാധിക്കും: ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ നിർമാണ ലൈസൻസ് റദ്ദാക്കി
, ശനി, 17 സെപ്‌റ്റംബര്‍ 2022 (12:59 IST)
ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ബേബി പൗഡർ നിർമാണ ലൈസൻസ് റദ്ദാക്കി മഹാരാഷ്ട്ര. പൊതുജനാരോഗ്യം കണക്കാക്കിയാണ് നടപടി. കമ്പനി പുറത്തിറക്കുന്നബൗഡർ നവജാത ശിശുക്കളുടെ ത്വക്കിനെ ബാധിക്കാൻ സാധ്യതയുള്ളതായി സർക്കാർ ഏജൻസി വ്യക്തമാക്കിയിരുന്നു.
 
കമ്പനി പിഎച്ച് മൂല്യം സംബന്ധിച്ച മാനദണ്ഡം പാലിക്കുന്നില്ലെന്ന് ലാബ് പരിശോധനയിൽ കണ്ടെത്തിയതായി മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു. പൂനെ, നാസിക് എന്നിവിടങ്ങളിൽ നിന്നാണ് പൗഡറിൻ്റെ സാമ്പിളുകൾ ശേഖരിച്ച് ലാബ് പരിശോധന നടത്തിയത്. അതേസമയം സർക്കാർ ലാബിലെ പരിശോധനാഫലം അംഗീകരിക്കാൻ കമ്പനി തയ്യാറായിട്ടില്ല. റിപ്പോർട്ടിനെതിരെ കമ്പനി കോടതിയെ സമീപിച്ചിരിക്കുകയാണ്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Rice Side Effects: മൂന്ന് നേരവും ചോറുണ്ണുന്നത് ആരോഗ്യത്തിനു ദോഷമാണോ?