മൂഡ് സ്റ്റെബിലൈസറായ ലിഥിയം മറവി രോഗം വരുന്നത് തടയുമെന്ന് പഠനം. യൂണിവേഴ്സിറ്റി ഓഫ് കോംബ്രിഡ്ജ് ആണ് പഠനം നടത്തിയത്. ഇത്തരം മരുന്നുകള്‍ ചെറിയാകാലയളവിലോ തുടര്‍ച്ചയായോ ഉപയോഗിക്കുന്നവര്‍ക്കാണ് ഗുണമുള്ളത്. ലോകവ്യാപകമായി 55 മില്യണ്‍ പേരാണ് ഡിമന്‍ഷ്യ രോഗബാധിതരായിട്ടുള്ളത്. ഒരോ വര്‍ഷവും 10മില്യണ്‍ പേര്‍ക്ക് പുതിയതായി രോഗം ബാധിക്കുന്നു. മറവി രോഗത്തിന് മരുന്ന് ഇല്ല.
സാധാരണയായി ലിഥിയം ഉപയോഗിക്കുന്നത് ബൈപോളാര്‍ ഡിസോഡര്‍ രോഗികളിലും ഡിപ്രഷന്‍ രോഗികളിലുമാണ്. ഇവരിലാണ് മറവി രോഗത്തിന് കൂടുതല്‍ സാധ്യതയുള്ളത്.