താടി ഒരു ട്രെൻഡാണെങ്കിലും ക്ലിൻ ഷേവ് ചെയ്ത നടക്കൻ ഇഷ്ടപ്പെടുന്നവരും ധാരാളം ഉണ്ട്. എന്നാൽ ഷേവ് ചെയ്യുന്നത് നല്ലതല്ല എന്നാണ് ചർമ്മ രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഷേവ് ചെയ്യുന്നതന്നേക്കാൾ ട്രിം ചെയ്യുന്നതാണ് ആരോഗ്യത്തിന് നല്ലത് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ശരീര ഊഷ്മാവ് നിയന്ത്രിക്കാന്‍ ഇതിലൂടെ സാധിക്കുമത്രെ. രോമത്തിന്റെ ഫോളിക്കിള്‍സിൽ സെബം ഗ്ലാന്‍ഡുകള്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇത് ചര്‍മ്മത്തിലെ എണ്ണമയം നിയന്ത്രിക്കും.
ശരീര ഊഷ്മാവ് നിയന്ത്രിച്ച് ശീതീകരിച്ച് നിലനിര്‍ത്താനും ഗ്ലാന്‍സുകള്‍ക്ക് കഴിയും. എന്നാല്‍ ഷേവ് ചെയ്യുന്നതോടെ ഇത് നഷ്ടപ്പെടും. മുഖത്ത് എണ്ണമയം കെട്ടി നിന്ന് മുഖക്കുരു ഉണ്ടാകാനുള്ള സാധ്യതയും ഇത് വർധിപ്പിക്കും. ഇതിലൂടെ സ്കിൻ ഇൻഫെക്ഷന് കാരണമാകാം. രോമങ്ങള്‍ ചര്‍മ്മ പ്രശ്നങ്ങളില്‍ നിന്ന് സംരക്ഷിക്കുമെന്നാണ് ത്വക്ക് രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.