മലയാളികളുടെ ദിനചര്യയയില്‍ കുളിക്ക് വളരെയേറെ പ്രാധാന്യമുണ്ട്. ശരീരത്തിന് ഊര്‍ജ്ജവും ഉന്മേഷവും പകരാന്‍ ദേഹശുദ്ധിക്ക് സാധിക്കും. രാവിലെയും രാത്രിയും കുളിക്കുന്നവര്‍ നിരവധിയാണ്. നല്ല ഉറക്കം ലഭിക്കുന്നതിനും ശരീരത്തില്‍ അടിഞ്ഞു കൂടിയ പൊടിപടലങ്ങള്‍ നീക്കാനും വൈകിട്ടോ രാത്രിയോ ഉള്ള കുളി സഹായിക്കുമെന്നാണ് വിശ്വാസം.
എന്നാല്‍ ചിക്കാഗോയിലെ റഷ് യൂണിവേഴ്സിറ്റി നടത്തിയ പഠനം രാത്രി സമയത്തെ കുളിയാണ് കൂടുതല്‍ നല്ലതെന്നാണ് പറയുന്നത്. രാവിലെ കുളിക്കുന്നത് കൊണ്ട് യാതൊരു നേട്ടവും ഇല്ലെന്നും ഇവര്‍ പറയുന്നു. ഉറങ്ങുന്നതിന് തൊട്ട് മുമ്പ് കുളിക്കരുതെന്നും, അങ്ങനെ ചെയ്‌താല്‍ ശരീരത്തിലെ ചൂട് വര്‍ദ്ധിക്കുമെന്നും പഠനം പറയുന്നു.
ഒരു ദിവസത്തെ മുഴുവന്‍ ചളിയും പൊടിയുമൊക്കെ നമ്മുടെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്യുന്നതിനും നല്ല ഉറക്കം ലഭിക്കുന്നതിനും രാത്രിയുള്ള കുളി സഹായിക്കും. ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് കുളിക്കണം. ഇതോടെ ശരീരത്തിലെ ഉഷ്‌ണം ഇല്ലാതാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.