Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഈ ലക്ഷണങ്ങളിലൂടെ കുടലിലെ കാന്‍സറിനെ തിരിച്ചറിയാം

ഈ ലക്ഷണങ്ങളിലൂടെ കുടലിലെ കാന്‍സറിനെ തിരിച്ചറിയാം
, ചൊവ്വ, 7 മെയ് 2019 (16:50 IST)
ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങളുമാണ് കുടലിലെ കാന്‍സറിന് കാരണമാകുന്നത്. ജങ്ക് ഫുഡുകളുടെ ഉപയോഗവും തെറ്റായ ഭക്ഷണക്രമവും കൂടിയാകുമ്പോള്‍ പ്രശ്‌നം കൂടുതല്‍ വഷളാകും.

കണ്ടു പിടിക്കാനും തിരിച്ചറിയാനും വൈകുന്നതാണ് കുടലിലെ കാന്‍സറിനെ കൂടുതല്‍ അപകടകാരിയാക്കുന്നത്. പതിവായി തോന്നുന്ന ചില ലക്ഷണങ്ങള്‍ ഈ പ്രശ്‌നം വേട്ടയാടുന്നതിന്റെ സൂചനകള്‍ ആണെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

ദഹനമില്ലായ്മ, രക്തസ്രാവം, ശരീരഭാരം ക്രമാതീതമായി കുറയുക, ഉദരസംബന്ധമായ മറ്റുരോഗങ്ങള്‍ എന്നിവ
കുടലിലെ കാന്‍സറിന്റെ പ്രധാന ലക്ഷണങ്ങളാണ്. മുഴകളുടെ രൂപത്തിലായിരിക്കും ഈ ഗുരുതര രോഗം കൂടുതലായും കണ്ടുവരുക.

മുപ്പത് മുതല്‍ നാല്‍പ്പത് വയസ്സു വരെയുള്ളവരില്‍ കുടലിലെ കാന്‍സര്‍ വര്‍ദ്ധിക്കുന്നു എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പാരമ്പര്യമായും ഈ രോഗം കണ്ടുവരുന്നുണ്ട്. കൃത്യമായ പരിശോധനയും ചികിത്സയും നല്‍കിയാല്‍ രോഗം മാറ്റാന്‍ സാധിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൂട്ടുകാരന്‍ ‘ടോയ്’ വാങ്ങിത്തന്നു, ഇപ്പോള്‍ വേറൊന്നും വേണ്ട!