Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ജലദോഷം, പനി, ബ്രോങ്കൈറ്റിസ്: കാലാവസ്ഥ മാറുമ്പോള്‍ ശ്വാസകോശത്തിന്റെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കാം

ജലദോഷം, പനി, ബ്രോങ്കൈറ്റിസ്: കാലാവസ്ഥ മാറുമ്പോള്‍ ശ്വാസകോശത്തിന്റെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കാം

അഭിറാം മനോഹർ

, ചൊവ്വ, 9 ജനുവരി 2024 (19:51 IST)
കാലാവസ്ഥ മാറുമ്പോള്‍ പ്രത്യേകിച്ച് ശൈത്യകാലത്ത് പലരോഗങ്ങളും അലട്ടുന്നത് സാധാരണമാണ്. തണുപ്പ് കാലം എല്ലിന്റെ ആരോഗ്യത്തെ നേരിട്ടുബാധിക്കും എന്നതിനാല്‍ തന്നെ പ്രായമായവര്‍ക്ക് തണുപ്പുള്ള കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ സമയമെടുക്കാറുണ്ട്. കാലാവസ്ഥയിലെ ഏതൊരു മാറ്റവും ആദ്യം ബാധിക്കുക ശ്വാസകോശത്തെ ആണ് എന്നതിനാല്‍ തണുപ്പ് കാലത്ത് ശ്വാസകോശത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുക പ്രധാനമാണ്.
 
ജലദോഷം,പനി,കഫക്കെട്ട് എന്നിവയെല്ലാം പ്രായഭേദമന്യേ എല്ലാവരെയും തണുത്ത കാലാവസ്ഥയില്‍ ബാധിക്കാം. തണുത്ത കാലാവസ്ഥയ്‌ക്കൊപ്പം തന്നെ പുകവലിയും പുറത്ത് ധാരാളമായി സഞ്ചരിക്കുകയും ചെയ്യുന്നവരാണെങ്കില്‍ ശ്വാസകോശത്തെ അസുഖങ്ങള്‍ ബാധിക്കാനുള്ള സാധ്യതകള്‍ ഉയരുക തന്നെ ചെയും. ആസ്ത്മ, സി.ഒ.പി.ഡി., ബ്രോങ്കിയക്ടാസിസ്, ശ്വാസകോശ അര്‍ബുദം തുടങ്ങിയ ശ്വാസകോശ രോഗങ്ങളുള്ളവര്‍ കാലാവസ്ഥാവ്യതിയാനങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
 
പുകവലി ഒഴിവാക്കുക തണുത്ത കാലത്ത് നമ്മള്‍ ചെയ്യാവുന്ന കാര്യമാണ്. തണൂപ്പ് കാലത്ത് പുകവലിയ്ക്കുന്നത് അണുബാധ, ശ്വാസനാളത്തില്‍ വീക്കം എന്നിവയുണ്ടാകാനുള്ള സാധ്യത ഉയര്‍ത്തും. തണുപ്പ് കാലത്ത് പ്രതിരോധശേഷി ഉയര്‍ത്താനായി സമീകൃതമായ ആഹാരം സഹായിക്കും. വിറ്റാമിന്‍ ഡി അടങ്ങിയ പഴങ്ങള്‍,പച്ചക്കറികള്‍,ധാന്യങ്ങള്‍ എന്നിവ ആഹാരത്തില്‍ കൂടുതലായി ഉള്‍പ്പെടുത്താം. തണുപ്പ് കാലമാണെങ്കിലും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ആവശ്യത്തിന് വെള്ളം കുടിക്കുക തന്നെ വേണം. വീടിനകത്ത് കൊതുകുതിരി,മെഴുകുതിരി എന്നിവയുടെ ഉപയോഗം കുറയ്ക്കുകയും വീട്ടിനകത്ത് വായുസഞ്ചാരം ഉറപ്പാക്കുകയും വേണം.
 
വീടിന് പുറത്തിറങ്ങുമ്പോള്‍ തണുപ്പില്‍ നിന്നും രക്ഷനേടാന്‍ കഴിയുന്ന വസ്ത്രങ്ങള്‍ ധരിക്കണം. വീട്ടിനകത്തായാല്‍ പോലും ശരീരം ചൂടായി നിര്‍ത്താന്‍ ചെറിയ വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്. ഇത് ശ്വാസകോശത്തിന്റെ ആരോഗ്യത്തെയും മൊത്തത്തിലുള്ള നമ്മുടെ ആരോഗ്യത്തെയും മെച്ചപ്പെടുത്തും. ശ്വാസകോശങ്ങളില്‍ നിന്നും മ്യൂക്കസ് നീക്കം ചെയ്യാന്‍ സഹായിക്കുന്ന ശ്വസനവ്യായാമങ്ങള്‍ ചെയ്യുന്നതും നല്ലതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചൂടുള്ളസമയം ആരോഗ്യകരമാക്കാന്‍ അഞ്ചുഭക്ഷണങ്ങള്‍