ഒരു ദിവസം എത്ര സമയം പല്ല് തേക്കണം?
നിര്‍ബന്ധമായും രാവിലെയും രാത്രി കിടക്കുന്നതിനു മുന്‍പും പല്ലുകള്‍ തേച്ച് വൃത്തിയാക്കണം
നമ്മള്‍ പലപ്പോഴും മറക്കുന്ന ഒരു കാര്യമാണ് പല്ലുകളുടെ പരിചരണം. അതുകൊണ്ട് തന്നെ പല്ലുകള്‍ വേഗം കേടുവരുന്നത് സാധാരണ സംഭവമാണ്. നന്നായി പല്ല് തേക്കുകയാണ് പല്ലുകളുടെ പരിചരണത്തിനു അത്യാവശ്യം. മൂന്ന് നേരവും ഭക്ഷണത്തിനു ശേഷം പല്ല് തേക്കുന്നത് നല്ല ശീലമാണ്. പല്ലുകള്‍ക്കിടയിലെ അവശിഷ്ടങ്ങള്‍ ഇല്ലാതാക്കാനാണ് പല്ല് തേക്കുന്നത്.
നിര്‍ബന്ധമായും രാവിലെയും രാത്രി കിടക്കുന്നതിനു മുന്‍പും പല്ലുകള്‍ തേച്ച് വൃത്തിയാക്കണം. വലിയൊരു വിഭാഗം ആളുകളും വെറും 45 സെക്കന്‍ഡ് എടുത്ത് മാത്രമാണ് പല്ലുകള്‍ വൃത്തിയാക്കുന്നത്. എന്നാല്‍ ഏറ്റവും ചുരുങ്ങിയത് രണ്ട് മിനിറ്റെങ്കിലും പല്ല് തേക്കണമെന്നാണ് പഠനങ്ങള്‍.
45 സെക്കന്‍ഡ് പല്ല് തേക്കുമ്പോള്‍ നശിക്കുന്നതിനേക്കാള്‍ 26 ശതമാനം അധികം അണുക്കള്‍ രണ്ട് മിനിറ്റ് പല്ല് തേക്കുമ്പോള്‍ നശിക്കുന്നു.