പുരുഷന്‍മാരില്‍ മാത്രമല്ല മദ്യപാനം മൂലം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. പ്രായപൂര്‍ത്തിയായ 13 ശതമാനം സ്ത്രീകളും മദ്യപിക്കുന്നതായാണ് കണക്കുകള്‍. മദ്യപിക്കുന്ന സ്ത്രീകളില്‍ പുരുഷന്‍മാരില്‍ നിന്ന് വ്യത്യസ്തമായി ചില പ്രശ്‌നങ്ങള്‍ കാണപ്പെടും. അത് എന്തൊക്കെയാണെന്ന് നോക്കാം.
മദ്യപിക്കുന്ന സ്ത്രീകളില്‍ പുരുഷന്‍മാരേക്കാള്‍ കരള്‍ രോഗത്തിനുള്ള സാധ്യത കൂടുതലാണ്. ലിവര്‍ സിറോസിസും കരള്‍ അനുബന്ധ രോഗങ്ങളും കൂടുതലായി മദ്യപിക്കുന്ന സ്ത്രീകളില്‍ കാണപ്പെടുന്നു. മദ്യപിക്കുന്ന സ്ത്രീകളില്‍ തലച്ചോറിന്റെ ചുരുക്കവും വൈജ്ഞാനിക തകര്‍ച്ചയും കാണപ്പെടുന്നു. അമിതമായി മദ്യപിക്കുന്ന സ്ത്രീകളില്‍ ഹൃദയപേശികള്‍ തകരാറിലാകാന്‍ സാധ്യത കൂടുതലാണ്.
കരള്‍, തൊണ്ട, വായ എന്നിവയില്‍ അര്‍ബുദത്തിനുള്ള സാധ്യത കൂടുതലാണ്. ചെറിയ തോതില്‍ പോലും മദ്യപിക്കുന്ന സ്ത്രീകളില്‍ സ്തനാര്‍ബുദം കാണപ്പെടുന്നു. ഗര്‍ഭിണികള്‍ ഒരു കാരണവശാലും മദ്യപിക്കരുത്.