Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

രണ്ട് നേരത്തെ കുളി വില്ലനോ? മുടി കൊഴിയാൻ കാരണമാകുന്നതെന്ത്?

രണ്ട് നേരത്തെ കുളി വില്ലനോ? മുടി കൊഴിയാൻ കാരണമാകുന്നതെന്ത്?
, ചൊവ്വ, 30 ഏപ്രില്‍ 2019 (17:16 IST)
ദിവസവും കുളിക്കുകയെന്നത് മലയാളികളുടെ ഒഴിച്ചു കൂടാനാവാത്ത ദിനചര്യയാണ്. രാവിലെയോ വൈകിട്ടോ ആണ് ശരീരശുദ്ധി വരുത്തേണ്ടത്. മനസിനും ശരീരത്തിനും ഉന്മേഷവും ഊര്‍ജ്ജവും നല്‍കാന്‍ നല്ല കുളി കാരണമാകുമെന്നതില്‍ സംശയമില്ല.
 
പണ്ട് കാലത്ത് പുഴയിലും വീടിനോട് ചേര്‍ന്നുള്ള കുളങ്ങളിലുമായിരുന്നു സ്‌ത്രീകളടക്കമുള്ളവര്‍ കുളിച്ചിരുന്നത്. പിന്നീട് വീടുകളില്‍ കുളിമുറികളും ആധൂനിക സൌകര്യങ്ങളും എത്തുകയും ചെയ്‌തു. ഇതോടെയാണ് പലരിലും മുടി കൊഴിയുന്നുവെന്ന പരാതി വ്യാപകമായത്.
 
ബലക്ഷയമുളള മുടിയിഴകളാണ് പെട്ടെന്ന് നഷ്‌ടമാകുന്നത്. കുളി കഴിഞ്ഞ് അമിത ശക്തിയോടെ തല തുവർത്തുന്നതും മസാജ് ചെയ്യുന്നതും ഇക്കൂട്ടരുടെ മുടി നഷ്‌ടമാക്കും. സമാനമായ ഈ പ്രശ്‌നം നേരിടുന്നവര്‍ക്കാണ് ഷവറിലെ കുളിയും തിരിച്ചടിയാകുന്നത്.
 
ഷവറില്‍ നിന്നുള്ള വെള്ളത്തില്‍ കുളിക്കുമ്പോള്‍ മുടി കൊഴിയുമോ എന്ന സംശയം വ്യാപകമാണ്. ഈ പ്രശ്‌നം അഭിമുഖീകരിക്കേണ്ടി വന്നതായി പലരും അഭിപ്രായപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിനു പിന്നിലെ സത്യാവസ്ഥ മറിച്ചാണ്.
 
ശക്തമായി വെള്ളം തലയിലേക്ക് പതിക്കുമ്പോള്‍ ബലക്ഷയമുളള മുടിയിഴകള്‍ കൊഴിയും. മറ്റു മുടികള്‍ക്ക് സാരമായ പരിക്കേല്‍ക്കുകയും ചെയ്യും. മുടി നഷ്‌ടമാകുന്നു എന്ന തോന്നലുള്ളവര്‍ മൃദുവും പല്ലുകൾ തമ്മിലുള്ള അകലം കൂടിയിട്ടുള്ളതുമായ ചീപ്പുകള്‍ മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളൂ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വണ്ണം കുറയ്‌ക്കണോ ?; എങ്കില്‍ ഇക്കാര്യങ്ങള്‍ ആദ്യം ശ്രദ്ധിക്കണം