Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

തൈര് കന്‍‌സറിനെ ചെറുക്കുമോ ?; നേട്ടങ്ങള്‍ പലതാണ്

തൈര് കന്‍‌സറിനെ ചെറുക്കുമോ ?; നേട്ടങ്ങള്‍ പലതാണ്

തൈര് കന്‍‌സറിനെ ചെറുക്കുമോ ?; നേട്ടങ്ങള്‍ പലതാണ്
, വ്യാഴം, 13 ഡിസം‌ബര്‍ 2018 (11:06 IST)
വീടുകളിലെ പതിവ് വിഭവമണ് തൈര് ഉപയോഗിച്ചുള്ള കറികള്‍. ശരീരത്തിന് ആരോഗ്യവും ഉന്മേഷവും പകരാന്‍ ഏറ്റവും കൂടുതല്‍ സഹായം നല്‍കുന്നതാണിത്.

തൈര് കഴിക്കുന്നത് നല്ലതാണെന്ന് അറിയാമെങ്കിലും പ്രധാന നേട്ടങ്ങള്‍ എന്തെല്ലാം ആണെന്ന് പലര്‍ക്കും അറിയില്ല. കാത്സ്യത്തിന്റെ മികച്ച ഉറവിടമായ തൈരില്‍ ഒൻപത് അവശ്യ അമിനോ അമ്ളങ്ങളുണ്ട്. ഇത് ശരീരത്തിനാവശ്യമായ മാംസ്യസംശ്‌ളേഷണത്തിന് സഹായിക്കുന്നു.

റിബോഫ്ളാവിൻ, ഫോസ്ഫറസ് എന്നിവയടങ്ങിയ ഇതിന് കലോറി മൂല്യം കുറവാണ്. എല്ലുകൾക്ക് ഗുണകരമാകുന്നതിനൊപ്പം അസ്ഥിക്ഷയം പ്രതിരോധിക്കാൻ തൈരിനു കഴിയും.

അമിതവണ്ണം, കാൻസർ, ഒബിസിറ്റി എന്നിവയെ ചെറുക്കുന്നതിനൊപ്പം രക്തസമ്മർദവും ശരീരഭാരവും കുറയ്‌ക്കുകയും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ദിവസവും തൈര് ഉപയോഗിക്കുന്നവരില്‍ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ വളരെ കുറവാണ്. അതിനാല്‍ ദിവസവും 28 ഗ്രാം തൈരെങ്കിലും കഴിക്കണമെന്ന് ഗവേഷകര്‍ നിര്‍ദേശിക്കുന്നു. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ പ്രവര്‍ത്തി സ്‌ത്രീയുടെ രതിമൂര്‍ഛ തടയും; കിടപ്പറയില്‍ പുരുഷന്മാര്‍ ശ്രദ്ധിക്കേണ്ടത്