പഴങ്ങള്‍ കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ശരീരത്തിന് ആവശ്യമായ നിരവധി വിറ്റാമിനുകളും മിനറല്‍സും ഇവയില്‍ നിന്ന് ലഭിക്കും. ഇപ്പോള്‍ തുടര്‍ച്ചയായി 72മണിക്കൂര്‍ പഴങ്ങള്‍ മാത്രം കഴിക്കുന്നതിനെ കുറിച്ചുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായിരിക്കുകയാണ്. മൂന്ന് ദിവസം തുടര്‍ച്ചയായി പഴങ്ങള്‍ മാത്രം കഴിക്കുന്നതുകൊണ്ടുള്ള ശരീരത്തിലെ മാറ്റങ്ങളെ കുറിച്ചാണ് പറയുന്നത്. ഈ ഡയറ്റിനെ ഫ്രൂട്ടേറിയന്‍ ഡയറ്റ് എന്നാണ് പറയുന്നത്. ആദ്യത്തെ 12 മണിക്കൂറില്‍ നിങ്ങള്‍ക്ക് തങ്ങളുടെ ദഹനം മെച്ചപ്പെട്ടതായി അനുഭവപ്പെടുമെന്ന് പോസ്റ്റ് പറയുന്നു. അടുത്ത 24 മണിക്കൂറില്‍ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ ഉരുകിത്തുടങ്ങുമെന്ന് പറയുന്നു.
പിന്നീട് ശരീരം ന്യൂട്രീഷണല്‍ കീറ്റോസിസ് എന്ന അവസ്ഥയിലേക്ക് കടക്കുമെന്നാണ് പറയുന്നത്. എന്നാല്‍ ഗുരുഗ്രാമിലെ നാരായണ സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ഡോക്ടര്‍ പന്‍കജ് വര്‍മയുടെ അഭിപ്രായത്തില്‍ ഈ ഡയറ്റിന് ഗുണം പോലെ ദോഷവും ഉണ്ടെന്നാണ്. ദോഷമായി പറയുന്നത് ശരീരത്തിന് അത്യാവശ്യമായ പ്രോട്ടീന്‍, ഫാറ്റ് എന്നിവ ലഭിക്കുന്നില്ല എന്നതാണ്.