Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രായം കൂടുന്തോറും മൂത്രമൊഴിക്കാനുള്ള തോന്നലും കൂടിക്കൂടി വരും, കാരണം ഇതാണ്

പ്രായം കൂടുന്തോറും മൂത്രമൊഴിക്കാനുള്ള തോന്നലും കൂടിക്കൂടി വരും, കാരണം ഇതാണ്

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 5 ഏപ്രില്‍ 2023 (09:40 IST)
സാധാരണ മൂത്രസഞ്ചി പകുതി നിറഞ്ഞാല്‍ മൂത്രമൊഴിക്കാനുള്ള തോന്നലുണ്ടാകും. 50 മുതല്‍ 500 മില്ലിലിറ്റര്‍ വരെ മൂത്രമാണ്? മൂത്രാശയത്തില്‍ പിടിച്ചുനിര്‍ത്താനാവുന്നത്. ഒരാള്‍ ഒരു ദിവസം 8 തവണയെങ്കിലും മൂത്രമൊഴിക്കണം. ഉറങ്ങുമ്പോള്‍ ശരീരത്തില്‍ ആന്റിഡ്യൂറെറ്റിക് ഹോര്‍മോണ്‍ (മൂത്ര വിസര്‍ജ്ജനം തടയുന്ന ഹോര്‍മോണ്‍ (ADH)) പ്രവര്‍ത്തിക്കും. എന്നാല്‍, പ്രായംകൂടും തോറും ആവശ്യത്തിന് എ.ഡി.എച്ച് നിര്‍മിക്കാന്‍ ശരീരത്തിന് സാധിക്കില്ല. ഇതാണ് പ്രായമാകുന്നവര്‍ കൂടുതല്‍ മൂത്രമൊഴിക്കുന്നതിന് കാരണം.
 
മൂത്രത്തിന് മഞ്ഞ നിറം ഉണ്ടാകാനുള്ള കാരണം അരുണ രക്താണുക്കളുടെ ഭാഗമായ പഴകിയ ഹീമോഗ്ലോബിന്‍ വൃക്കകള്‍ വഴി പുറന്തള്ളുന്നതാണ്. ഈ മാലിന്യത്തിലെ യൂറോക്രോം എന്ന ഘടകം ചുവപ്പു കലര്‍ന്ന മഞ്ഞ നിറത്തിമുള്ള വസ്തുവാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്ന ഒരാളില്‍ ഈ നിറം നേര്‍ത്ത മഞ്ഞയാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

National Walking Day 2023: എങ്ങനെ, എപ്പോള്‍ നടക്കണം