ആരോഗ്യ ഗുണങ്ങൾ വർദ്ധിപ്പിക്കുന്ന തക്കാളി ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പരിഹാരമുണ്ടാക്കും. ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് തക്കാളിയില്‍ പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളുണ്ട്.
തക്കാളി അല്‍പ്പം മധുരം ചേര്‍ത്ത് കഴിച്ചാല്‍ ഫലം ഇരട്ടിയാണെന്നാണ് വിദഗ്ദര്‍ പറയുന്നത്. എല്ലിന്റെ കേടുപാടുകള്‍ തീര്‍ക്കുന്നിനും നീർവീക്കം ഇല്ലാതാക്കുന്നതിനും ഇത് ഉത്തമമാണ്. പ്രമേഹ നിയന്ത്രണത്തിനും തക്കാളി സഹായിക്കുമെങ്കിലും ഇതില്‍ പഞ്ചസാര ഉപയോഗിക്കുന്നത് ശ്രദ്ധിക്കണം.
രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കാന്‍ തക്കാളി കൂടുതല്‍ കഴിയ്ക്കുന്നത് നല്ലതാണ്. ചീത്ത കൊളസ്ട്രോൾ കുറച്ച് നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ ഇല്ലാതാക്കുന്നതിനും തക്കാളി സഹായിക്കും.
ആർത്രൈറ്റിസ് പോലുള്ള അവസ്ഥകൾക്ക് പരിഹാരം കാണാനും തക്കാളി സഹായിക്കും. അതേസമയം, പഞ്ചസാര മിതമായ അളവില്‍ ഉപയോഗിക്കണം. അല്ലെങ്കില്‍ ഫലം തിരിച്ചാകും ഉണ്ടാകുക. തക്കാളിയുടെ അമിതമായ ഉപയോഗം കിഡ്നി സ്റ്റോൺ പോലുള്ള അവസ്ഥകളിലേക്ക് നയിക്കും.