ഇന്ത്യയില്‍ പ്രത്യേകിച്ചും കേരളത്തില്‍ പ്രസിദ്ധമായ പഴമാണ് പപ്പായ. പലജില്ലകളിലും ഇതിന് വ്യത്യസ്തമായ പേരുകള്‍ ഉണ്ട്. പപ്പായയുടെ ആരോഗ്യഗുണങ്ങള്‍ ശാസ്ത്രീയമായി തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. 16ാം നൂറ്റാണ്ടിലാണ് പപ്പായ ഇന്ത്യയിലെത്തുന്നത്. പപ്പായയില്‍ കൂടിയ അളവില്‍ വിറ്റാമിന്‍ സി, ഇ, ലുട്ടെയ്ന്‍, സിക്‌സാന്തിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കണ്ടിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.
പപ്പായയിലെ ആന്റിഓക്‌സിഡന്റുകളും ഫൈബറും കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ഹൃദയത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ആസ്മയുള്ളവര്‍ക്ക് നല്ലതാണ് പപ്പായ. ഇതിലെ ബിറ്റ കരോട്ടിനാണ് ഇതിന് സഹായിക്കുന്നത്. കൂടാതെ ചര്‍മരോഗങ്ങളെയും വിരശല്യം, നീര്‍വീക്കം എന്നിവയെ ചെറുക്കുകയും ചെയ്യുന്നു.