കുട്ടികള്‍ നെയ്യ് നല്‍കണമെന്ന് മുതിര്‍ന്ന സ്‌ത്രീകളും അമ്മമാരും പറയാറുണ്ട്. ചിലര്‍ ഈ രീതി പിന്തുടരുമ്പോള്‍ മറ്റൊരു വിഭാഗം അങ്ങനെയൊരു തിയറി അംഗീകരിക്കുന്നില്ല. എന്നാല്‍, കുട്ടികള്‍ ദിവസവും ഒരു ടീസ്പൂൺ നല്‍കിയാല്‍ പലതാണ് നേട്ടം.
കുട്ടികളില്‍ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് ബുദ്ധിവളര്‍ച്ചയ്‌ക്ക് സഹായിക്കുന്ന ഒന്നാണ് നെയ്യ്. ശരീരത്തിന് കരുത്തും ബലവും നല്‍കുകയും ചെയ്യും. ഭാരം കുറവുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധമായും നെയ്യ് നല്‍കണം.
കുട്ടികളില്‍ കണ്ടുവരുന്ന മലബന്ധം പ്രശ്‌നം അകറ്റാന്‍ ദിവസവും രാവിലെ ഒരു സ്പൂൺ നെയ്യ് കഴിക്കുന്നത് നല്ലതാണ്. അമിതമായി അളവില്‍ നെയ്യ് നല്‍കുന്നത് ഗുണം ചെയ്യില്ല. ഒരു ടീസ്പൂൺ എന്നതാണ് കൃത്യമായ കണക്ക്.