വെളുത്തുള്ളി കഴിച്ചാല്‍ പലതുണ്ട് ഗുണങ്ങള്‍
വെളുത്തുള്ളി കഴിച്ചാല്‍ പലതുണ്ട് ഗുണങ്ങള്‍
വെളുത്തുള്ളിയുടെ ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് ആര്‍ക്കും അറിയില്ലെന്നാണ് ആരോഗ്യവിദഗ്ദര് വ്യക്തമാക്കുന്നത്. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ഉത്തമ മരുന്നാണ് വെളുത്തുള്ളി.
ക്തസമ്മർദ്ദം, കൊളസ്ട്രോള്‍, പനി, ജലദോഷം, വയറിളക്കം എന്നിവയ്ക്ക് ഉത്തമ മരുന്നാണ് വെളുത്തുള്ളി.
മഗ്നീഷ്യം, വിറ്റമിൻ ബി 6, വിറ്റമിൻ സി, സെലെനിയം, ചെറിയ അളവിൽ കാത്സ്യം, കോപ്പർ, പൊട്ടാസ്യം, ഫോസ്ഫറസ്, വിറ്റമിൻ ബി 1 എന്നിവയാൽ സമ്പുഷ്ടമാണ് വെളുത്തുള്ളി.
തയ്യാറാക്കുന്ന ഭക്ഷണത്തില്‍ വെളുത്തുള്ളി ഉള്‍പ്പെടുത്തിയാല്‍ ഇതിന്റെ ഗുണങ്ങള്‍ സ്വാഭാവികമായും ശരീരത്തിലെത്തും. ബാക്ടീരിയ, ഫംഗസ് ബാധകളെ ചെറുക്കാനും വെളുത്തുള്ളിക്ക് കഴിയുമെന്ന് പഠനങ്ങൾ പറയുന്നു.