ഏത് പ്രായക്കാർക്കും കഴിക്കാവുന്ന ധാരാളം ആരോഗ്യഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഭക്ഷണമാണ് ഓട്സ്. ചെറുപ്പക്കാര്‍ക്കും പ്രായം ചെന്നവര്‍ക്കും ആരോഗ്യം സംരക്ഷിക്കാനും മെച്ചപ്പെടുത്താനും മികച്ച ഒരു ആഹാരം കൂടിയാണിത്.
വൈറ്റമിനുകൾ, മിനറൽ, ആന്റിക്സിഡന്റ്, ഫൈബര്‍ എന്നിവ ഓട്‌സില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവയിൽ സോഡിയം നന്നെ കുറവാണ്. ദഹനത്തെ ത്വരിതപ്പെടുത്തി വിശപ്പുമാറിയെന്ന തോന്നൽ ഉണ്ടാക്കാനും വിശപ്പടക്കാനുമുള്ള കഴിവും ഓട്സിനുണ്ട്.
പതിവായി വ്യായായം ചെയ്യുന്നവര്‍ക്കും മസിലുകള്‍ ബലപ്പെടുത്താനും ഓട്‌സ് ഉത്തമ ആഹാരമാണ്. ഓട്‌സ് പതിവായി കഴിക്കുന്നത് ശീലമാക്കിയാല്‍ പലവിധ രോഗങ്ങള്‍ അകന്നു നില്‍ക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
കാന്‍സര്‍ ചെറുത്തു നില്‍ക്കാനുള്ള കഴിവ് ഓട്‌സിനുണ്ട്. ഇത് ശരീരത്തിലെ ബൈല്‍ ആസിഡുകളെ തടഞ്ഞ് ശരീരത്തിലെ വിഷാംശം കുറയ്‌ക്കുന്നു. അസിഡിറ്റി കുറയ്‌ക്കാനും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലായ്‌മ ചെയ്യാനും ഓട്‌സിന് സാധിക്കും.
ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും കൊളസ്ട്രോൾ നിയന്ത്രിക്കാനും പ്രതിരോധശേഷി ഇരട്ടിയാക്കാനും ഓട്‌സിനാകും. ഓട്സിന്റെ നാരുകൾക്കു പ്രമേഹത്തെ നിയന്ത്രിക്കാൻ പറ്റും എന്നു പറയുന്നുണ്ടെങ്കിലും അത്താഴമായി ഓട്സ് മീലിന്റെ പായസമോ കഞ്ഞിയോ കഴിക്കുന്നത് ഇൻസുലിൻ എടുക്കുന്ന പ്രമേഹരോഗികളിൽ രാത്രികാലങ്ങളിൽ ഷുഗർ കുറഞ്ഞുപോകുന്നതായി കാണാറുണ്ട്.