Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പേടിക്കേണ്ട... ധൈര്യമായി ചായ കുടിച്ചോളൂ; ഒന്നല്ല, 4 കപ്പ്‌ ! - എന്തിനാണെന്നറിയാമോ ?

പേടിക്കേണ്ട... ധൈര്യമായി ചായ കുടിച്ചോളൂ; ഒന്നല്ല, 4 കപ്പ്‌ ! - എന്തിനാണെന്നറിയാമോ ?
, തിങ്കള്‍, 8 ജനുവരി 2018 (14:54 IST)
ചായകുടിക്കുക എന്നത് മലയാളിയുടെ ജീവിതത്തിന്റെ ഭാഗമാണ്. തുടർച്ചയായി ചായ കുടിക്കുന്നതും അമിതമായി ചായ കുടിക്കുന്നതുമൊക്കെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെങ്കിലും ചായകുടി പൂർണമായും ഒഴിവാക്കാനൊന്നും മലയാളികളെ കിട്ടില്ല. എന്തായാലും ദിവസം ഒന്നോ, കൂടിവന്നാൽ രണ്ടോ ചായ മാത്രം കുടിക്കുന്നതാണ് നല്ലത്. എന്നാൽ ഇപ്പോൾ പറയാൻ പോകുന്നത് നാല് തവണ ചായ കുടിക്കുന്നതിനെക്കുറിച്ചാണ്. നാല് തവണ കുടിക്കാൻ നാലുതരം ചായകൾ. ഒരു ദിവസമല്ല നാല് ചായകൾ കുടിക്കേണ്ടത്, ഒരാഴ്ചത്തേക്കാണ്!
 
ആഴ്ചയിലെ നാലുദിവസം. ഓരോ ദിവസവും ഓരോ തരം ചായ. വേനൽക്കാലത്തൊക്കെ എന്തൊരു അസ്വസ്ഥതയായിരിക്കും ശരീരത്തിന് അല്ലേ? ഈ ചൂടും ജോലിയുടെ ടെൻഷനും എല്ലാം ഒന്ന് കുറച്ചുകിട്ടാൻ എന്താ വഴിയെന്ന് ആലോചിച്ചിരിക്കുമ്പോൾ ഒരു ജീരകച്ചായ കിട്ടിയാലോ? അതെന്താണെന്നാണോ? ജീരകം ഒരു നുള്ളെടുത്ത് ആദ്യം ഒരു 10 സെക്കൻഡ് ചൂടാക്കുക. പിന്നീട് കുറച്ച് വെള്ളത്തിലിട്ട് തിളപ്പിക്കുക. ചൂടാറിക്കഴിയുമ്പോൾ അല്പ്പം തേനും ഒരുനുള്ള് ഉപ്പും ചേർത്ത് കഴിച്ചോളൂ. ഈ ജീരകച്ചായയ്ക്ക് ശരീരത്തിന്റെ ക്ഷീണം മാറ്റാൻ അസാധാരണമായ കഴിവുണ്ട്. ഉറക്കമില്ലായ്മയ്ക്ക് ഒന്നാന്തരം പരിഹാരമാണ് ജീരകച്ചായ.
 
അടുത്തത് കറുവാപ്പട്ട ചായയാണ്. ഒന്നര കപ്പ്‌ വെള്ളത്തിൽ ഒരു ചെറിയ കഷ്ണം കറുവാപ്പട്ട ഇട്ട് അടുപ്പിൽ വയ്ക്കുക. ചെറിയ ചൂടിൽ തിളയ്ക്കുന്നതാണ് ഉത്തമം. അതിനാൽ സ്റ്റൗ ലോ ഫ്ലേമിൽ വയ്ക്കുക. ഒരു 20 മിനിറ്റിന് ശേഷം വെട്ടിത്തിളച്ച് തുടങ്ങുമ്പോൾ വാങ്ങിവയ്ക്കുക. ആറിയ ശേഷം ഉപയോഗിക്കാം. മധുരമോ തേനോ ചേർക്കേണ്ടതില്ല. കറുവാപ്പട്ടയ്ക്ക് ഒരു മധുരമുണ്ടല്ലോ. കൊളസ്ട്രോളിന് അത്യുത്തമമാണ് ഈ കറുവാപ്പട്ട ചായ. ശരീരവേദനയ്ക്കും ഈ ചായ ഗംഭീരമാണ്.
 
കുങ്കുമപ്പൂവ് ചായയെ കുറിച്ച് ഇനി പറയാം. കുങ്കുമപ്പൂവ് സീരിയലും കണ്ട് ചായ കുടിക്കുന്നതിനെ കുറിച്ചല്ല. അല്പ്പം കുങ്കുമപ്പൂവ് ചൂടുവെള്ളത്തിൽ ഇട്ടുവയ്ക്കുക. അഞ്ചുപത്ത് മിനിറ്റ് കഴിയുമ്പോൾ കുറച്ച് തിളച്ച വെള്ളവും തേനും ചേർക്കുക. കാൻസറിനെ പ്രതിരോധിക്കാനും ഹൃദയ സംബന്ധിയായ രോഗങ്ങൾ തടയുന്നതിനും കുങ്കുമപ്പൂവ് ചായയ്ക്ക് കഴിവുണ്ട്. കാഴ്ചശക്തി വർദ്ധിക്കാനും ഈ ചായ കുടിക്കുന്നത് നല്ലതാണ്.
 
ഇനി ഏലക്ക ചായയാണ്. ഒരു ദിവസം ആരംഭിക്കുന്നത് ഏലക്ക ചായ കുടിച്ചുകൊണ്ടാണെങ്കിൽ അന്നത്തെ ദിവസം അടിപൊളിയായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. ദഹനശക്തി വർദ്ധിപ്പിക്കുമെന്ന് മാത്രമല്ല, വയറിന് അസ്വസ്ഥതകൾ ഉണ്ടെങ്കിൽ അത് മാറുകയും ചെയ്യും. തലവേദന ഇല്ലാതാക്കാനുള്ള കഴിവുണ്ട് ഏലക്ക ചായയ്ക്ക്. ശരീരശുദ്ധിക്കും ശരീരം ചൂടാകാതെ തണുപ്പ് നിലനിർത്തുന്നതിനും ഏലക്കാ ചായ കുടിക്കുന്നത് നല്ലതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്യൂട്ടി പാര്‍ലറുകളില്‍ പോകുന്നതെല്ലാം ശരി... പക്ഷേ അവിടെ നിങ്ങള്‍ സുരക്ഷിതരാണോ?