Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ക്യാരറ്റ് ജ്യൂസിന്റെ ഈ ഗുണങ്ങളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകില്ല !

ക്യാരറ്റ് ജ്യൂസിന്റെ ഈ ഗുണങ്ങളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകില്ല !
, ബുധന്‍, 13 മാര്‍ച്ച് 2019 (19:49 IST)
ആരോഗ്യത്തിനും സൌന്ദര്യത്തിനും ഏറെ ഗുണകരമായ ഒന്നാണ് ക്യാരറ്റ്. ദിവസേന ക്യാരജ് ജ്യൂസ് കുടിക്കുന്നതിലൂടെ ശരീരത്തിൽ യൌവ്വനം നിലനിർത്താനാകും ചര്‍മകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയാന്‍ കാരറ്റിലുള്ള ആന്‍റി ഓക്സിഡുകള്‍ക്ക് കഴിവുണ്ട്. ഇതാണ് എപ്പോഴും ചർമ്മത്തിൽ യൌവ്വനം നിലനിർത്തുന്നത്.
 
ക്യാരറ്റിനിടൊപ്പം ഒരു ചെറിയ കഷ്ണം ഇഞ്ചിയും പകുതി ചെറുനാരങ്ങയുടെ നീരും ജ്യൂസുണ്ടാക്കുമ്പോൾ ചേർക്കണം. പഞ്ചാസര വളരെ കുറച്ചു മാത്രമേ ചേക്കാൻ പാടുള്ളു എന്നതും പ്രത്യേകം ശ്രദ്ധിക്കണം. പഞ്ചസാര ഒഴിവാക്കാൻ സാധിക്കുമെങ്കിൽ അത്രയും നല്ലതാണ് ജ്യൂസ് അരിച്ചെടുക്കാതെ കുടിക്കുന്നതാണ് ഉത്തമം. അരിക്കുന്നതിലൂടെ ക്യാരറ്റിലെ നാരുകൾ നഷ്ടപ്പെടും എന്നതിനാലാണിത്.
 
സൌന്ദര്യ സംരക്ഷനത്തിന് മാത്രമല്ല ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ക്യാരറ്റ് ജ്യൂസ് ദിവസേന കുടിക്കുന്നതിലൂടെ സാധിക്കും. ഇതിലുള്ള വൈറ്റമിന്‍ എ നേത്ര സംബന്ധമായ പ്രശ്‍നങ്ങളെ അകറ്റി കാഴ്ചശക്തി വര്‍ധിപ്പിക്കാനും സഹായിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ തക്കാളി ജ്യൂസ്!