Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സ്ത്രീകൾക്ക് ഉപ്പൂറ്റിവേദന ഉണ്ടാകാൻ കാരണം?

സ്ത്രീകൾക്ക് ഉപ്പൂറ്റിവേദന ഉണ്ടാകാൻ കാരണം?
, ബുധന്‍, 19 സെപ്‌റ്റംബര്‍ 2018 (12:46 IST)
സ്ത്രീകളിൽ ഇന്ന് ഏറ്റവും അധികം കണ്ടുവരുന്ന ഒരു അസുഖമാണ് ഉപ്പൂറ്റി വേദന. പുരുഷന്മാരിലും അമിതവണ്ണമുള്ളവരിലും സൈനികരിലും കായികതാരങ്ങളിലുമാണ് ഈ അസുഖമുള്ളതെങ്കിലും കൂടുതൽ സ്ത്രീകൾക്കാണ് വരുന്നത്. 
 
ജോലിത്തിരക്കുകൾക്കിടയിൽ ഉപ്പൂറ്റി വേദനയെ നിസാരമായി തള്ളിക്കളയുന്നവരാണ് സ്ത്രീകൾ. സ്ത്രീകൾക്ക് ഉപൂറ്റി വേദന വരാൻ പ്രധാന കാരണമാകുന്നത് ഹൈഹീൽഡ് ചെരുപ്പുകൾ ആണ്. ഫാഷന്‍ ഭ്രമത്തില്‍ സ്ത്രീകള്‍ ആറിഞ്ച് വരെ പൊക്കമുള്ള ഹീല്‍ഡണിയുന്നുണ്ട്. രണ്ടിഞ്ച് വരെയുളള ഫാറ്റ് ഫീല്‍ഡ് ശരീരത്തിന് വലിയ കുഴപ്പം വരുത്തുന്നില്ല. ഹൈഹീല്‍ഡ് ചെരിപ്പ് അണിയുന്ന സ്ത്രീകളില്‍ നടുവേദനയും ഉപ്പൂറ്റി വേദനയും നാഡീവീക്കവും ലൈംഗികാതൃപ്തിയും വ്യാപകമത്രെ. 
 
നടുവേദന 20-40 പ്രായക്കാരായ സ്ത്രീകള്‍ക്കിടയില്‍ സര്‍വസാധാരണമാണിന്ന്. ഹൈഹീല്‍ഡ് ചെരുപ്പുകള്‍ ധരിക്കുമ്പോള്‍ കാലിന്‍റെ കുഴയുടെ പിന്നിലെ ഞരമ്പിനു ചുറ്റുമുള്ള കോശങ്ങള്‍ക്കും കാര്യമായ ക്ഷതം വരുന്നു. ഇത് ക്രമേണ ഉപ്പൂറ്റിവേദനയ്ക്കും സന്ധിവീക്കത്തിനും വഴിവയ്ക്കുന്നു., ശരീരത്തിലെ പൊതുവേയുള്ള സന്ധിവേദന നട്ടെല്ലു വേദനയായി മാറുന്നു.
 
നട്ടെല്ലിനെ ഇടുപ്പെല്ലുകളുമായി ബന്ധപ്പെടുത്തുന്ന പേശികളെയാണ് ഹൈഹീല്‍ഡുകള്‍ ബാധിക്കുക. ഹൈഹീല്‍ഡ് അണിയുമ്പോള്‍ പേശികള്‍ വലിഞ്ഞു മുറുകുന്നു. ഇത് നട്ടെല്ലും ഇടുപ്പുമായുള്ള ബന്ധം ഉറപ്പില്ലാതാക്കുന്നു.
 
നട്ടെല്ലിലെ "ഡിസ്ക്' ശരീരത്തിന്‍റെ ഷോക്ക് അബ്സോര്‍ബറാണ്. ഡിസ്കിന്‍റെ പുറത്തേയ്ക്ക് തള്ളുമ്പോള്‍ നടുവേദനയുണ്ടാകുന്നു. ഇടവിട്ടുള്ള ആയാസം കാരണം ഡിസ്ക് പിന്നിലേയ്ക്ക് തള്ളുന്നു. ഇത് കാല്‍ ഞരമ്പുകളെ ബാധിക്കുന്നു. കാലിന്‍റെ ശക്തി നഷ്ടമാക്കുന്നു. ഫലം കടുത്ത നടുവേദന.
 
ഹൈഹീല്‍ഡ് ചെരിപ്പണിയുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ആദ്യം അനുഭവപ്പെടുന്നത് വണ്ണം കൂടിയവരിലാണ് മെലിഞ്ഞ സ്ത്രീകളില്‍ ക്രമേണ മാത്രമേ രോഗ ലക്ഷണങ്ങള്‍ പ്രകടമാകുകയുള്ളൂ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശരീരത്തിലെ സ്‌ട്രെച്ച്‌മാർക്ക് ഇല്ലാതാക്കാൻ ഇതാ എളുപ്പ വഴികൾ!