Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പ്രമേഹത്തെ കണ്ടംവഴി ഓടിക്കാൻ വേപ്പിലകൊണ്ടൊരു അമൂല്യ ഔഷധം !

പ്രമേഹത്തെ കണ്ടംവഴി ഓടിക്കാൻ വേപ്പിലകൊണ്ടൊരു അമൂല്യ ഔഷധം !
, വ്യാഴം, 11 ഒക്‌ടോബര്‍ 2018 (20:52 IST)
ഇന്ന് ആളുകൾ ഏറ്റവും കുടുതൽ ഭയപ്പെടുന്ന ജീവിതശൈലി  രോഗമാണ് പ്രമേഹം. ശാരിരിക മാനസിക ആരോഗ്യത്തെ പൂർണമായും ബധിക്കുന്ന ഒരു അസുഖമാണിത്. വന്നു കഴിഞ്ഞാൽ പ്രമേഹത്തെ നിയന്ത്രിക്കുക അത്ര എളുപ്പമല്ല എന്നാണ് വൈദ്യ ശാസ്ത്രം പറയുന്നത്. ശരീരത്തിലെ മുഴുവൻ ആന്തരിക അവയവങ്ങളെയും പ്രമേഹം ബാധിക്കും.
 
എന്നാൽ പ്രമേഹത്തെ നിയന്ത്രിച്ച് നിർത്താൻ നമ്മുടെ പറമ്പുകളിലെ പല ഇലകൾക്കും സാധിക്കും എന്നത് നമ്മളിൽ പലർക്കും ഒരു പുതിയ അറിവായിരിക്കും. എന്നാൽ ഇത് സത്യമാണ്. നമ്മുടെ നാട്ടിൻ‌പുറങ്ങളിൽ സാധാരണമായി കണ്ടുവരുന്ന വേപ്പിലക്ക് പ്രമേഹത്തെ നിയന്ത്രിക്കാൻ പ്രത്യേക കഴിവുണ്ട്. വേപ്പില എങ്ങനെയാണ് പ്രമേഹത്തെ നിയന്ത്രിക്കുന്ന ഔഷധമായി മാറുന്നത് എന്ന് നോക്കാം.
 
അര ലിറ്റര്‍ വെള്ളത്തില്‍ 20 വേപ്പില ഇട്ടു തിളപ്പിക്കുക. തിളച്ചു കഴിയുമ്പോള്‍ ഇലയുടെ നിറം മങ്ങുകയും വെള്ളത്തിന് കടും പച്ച നിറമാവുകയും ചെയ്യും.ഈ വെള്ളം അരിച്ചെടുത്ത് സൂക്ഷിക്കുക. രാവിലെയും വൈകിട്ടും ഇതില്‍ നിന്നും കുറേശ്ശെ കുടിക്കാം. കയ്പ്പ് കൂടുതലാണെങ്കില്‍ കൂടുതല്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചും കുടിക്കാം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമീകരിച്ച് നിർത്തും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രായം കഴിഞ്ഞിട്ടും പെൺകുട്ടി ഋതുമതി ആവുന്നില്ലേ?