ഇന്നത്തെ കാലത്ത് ടെൻഷൻ എന്നു പറയുമ്പോൾ അത്ര വലിയ കര്യമാക്കേണ്ട എന്നു പറയുന്നവരാണ് മിക്കവരും. എന്നാൽ ഇങ്ങനെ നിസാരമായി തള്ളിക്കളയേണ്ട ഒന്നല്ല ടെൻഷൻ. ഇത് നമ്മുടെ ശാരീരികവും മാനസികവുമായ അവസ്ഥകളിൽ ദോഷകരമായ മാറ്റമുണ്ടാക്കും.
രാവിലെ ഉറക്കമുണരുമ്പോൾ തന്നെ അന്നത്തെ ദിവസത്തെ കുറിച്ച് ടെൻഷനോടെയാണ് നമ്മളിൽ പലരു ഉണരാറുള്ളത്. ഇത് ആ ദിവസത്തെ നമ്മുടെ പ്രവർത്തനങ്ങളെ തന്നെ ദോഷകരമായി ബാധിക്കും എന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്.
രാവിലെ ടെൻഷനോടെ ഉണരുന്നത് നമ്മുടെ പ്രവർത്തികളെ നെഗറ്റീവായി ബാധിക്കും. മനസിന് നടക്കാനുള്ള കാര്യങ്ങളെ മുൻകൂട്ടി പ്ലാൻ ചെയ്യാനുള്ള കഴിവുണ്ട്. ഈ കഴിവിനെ ടെൻഷൻ ഇല്ലാതാക്കി മറിവിയിലേക്ക് പോലും നയിക്കുന്നു എന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.
25 മുതൽ 65 വരെ പ്രായമുള്ളവരിൽ രാവിലത്തെ സ്ട്രെസ് ലെവൽ മൊബൈൽ ആപ്പ് വഴി സ്വീകരിച്ചാണ് പഠനം നടത്തിയത്. ഇവരുടെ ദൈനന്തിന പ്രവർത്തനങ്ങളുടെ കാര്യക്ഷമത അവലോകനം ചെയ്താണ് ഗവേഷകർ നിഗമനത്തിലേക്ക് എത്തിച്ചേർന്നത്.