Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഇറച്ചി കറി വയ്ക്കുമ്പോള്‍ ഇഞ്ചി ചേര്‍ക്കാന്‍ മറക്കരുത്; അറിഞ്ഞിരിക്കാം ഗുണങ്ങള്‍

ഇറച്ചി കറി വയ്ക്കുമ്പോള്‍ ഇഞ്ചി ചേര്‍ക്കാന്‍ മറക്കരുത്; അറിഞ്ഞിരിക്കാം ഗുണങ്ങള്‍
, ശനി, 20 മെയ് 2023 (14:56 IST)
നമ്മുടെ അടുക്കളയിലെ നിത്യോപയോഗ സാധനമാണ് ഇഞ്ചി. കറികള്‍ക്ക് രുചി പകരാന്‍ മാത്രമല്ല ഇഞ്ചിക്ക് ഒട്ടേറെ ആരോഗ്യ ഗുണങ്ങളും ഉണ്ട്. ഇഞ്ചിയില്‍ ഒരുപാട് തരത്തിലുള്ള ആല്‍ക്കലോയ്ഡ് അടങ്ങിയിട്ടുണ്ട്. ഈ ആല്‍ക്കലോയ്ഡുകളാണ് പലവിധ ഗുണങ്ങളും നല്‍കുന്നത്. അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാമ് ജിഞ്ചറോള്‍. 
 
ദഹനക്കേടിന് ഇഞ്ചി വളരെ നല്ലതാണ്. ദഹിക്കാന്‍ കൂടുതല്‍ സമയം ആവശ്യമായ ഇറച്ചി വിഭവങ്ങള്‍ പാകം ചെയ്യുമ്പോള്‍ നിര്‍ബന്ധമായും ഇഞ്ചി ചേര്‍ക്കണം. ഇഞ്ചിനീരും നാരങ്ങാനീരും ചാലിച്ച് കുടിക്കുന്നത് ദഹനക്കേടും ഗ്യാസ്ട്രബിളും കുറയാന്‍ നല്ലതാണ്. 
 
ഇഞ്ചിനീരില്‍ ഉപ്പ് ചേര്‍ത്ത് കഴിക്കുന്നത് വയറുവേദന മാറാന്‍ സഹായിക്കും. സന്ധി വേദന, എല്ല് തേയ്മാനം, നീര് എന്നിവയ്‌ക്കെല്ലാം ഇഞ്ചി വളരെ ഫലപ്രദമാണ്. 
 
ഇഞ്ചിനീരും സമം നല്ലെണ്ണയും കാച്ചി ആഴ്ചയില്‍ രണ്ട് ദിവസം തലയില്‍ തേച്ചു കുളിച്ചാല്‍ ജലദോഷവും തലവേദനയും മാറികിട്ടും. ഇഞ്ചിനീരില്‍ ജീരകവും കുരുമുളകും സമം ചേര്‍ത്ത് കഴിച്ചാല്‍ പുളിച്ചുതികട്ടല്‍, അരുചി എന്നിവ മാറികിട്ടും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സവാളയേക്കാള്‍ മിടുക്കനാണ് ചെറിയ ഉള്ളി ! അറിഞ്ഞിരിക്കാം ഗുണങ്ങള്‍