Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

World Obesity day: കുട്ടികളിലെ അമിത വണ്ണം കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ ഒഴിവാക്കാം

World Obesity day: കുട്ടികളിലെ അമിത വണ്ണം കുറയ്ക്കാൻ  ഈ ഭക്ഷണങ്ങൾ ഒഴിവാക്കാം
, വെള്ളി, 3 മാര്‍ച്ച് 2023 (19:53 IST)
അമിതവണ്ണം പലപ്പോഴും ആളുകൾക്ക് ശാരീരികമായ ബുദ്ധിമുട്ടുകൾക്കൊപ്പം തന്നെ പല രോഗസാധ്യതകൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നഒന്നാണ്. 2020ലെ ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം 5 വയസ്സിൽ താഴെയുള്ള 39 മില്യൺ കുട്ടികൾ അമിതവണ്ണമോ പൊണ്ണത്തടിയോ ഉള്ളവരാണ്.
 
ലോകത്തിൽ അമിതവണ്ണമുള്ള കുട്ടികളിൽ പത്തിൽ ഒരാൾ ഇന്ത്യയിൽ നിന്നാണെന്നാണ് കണക്കുകൾ പറയുന്നത്. കുട്ടികളിലെ ഈ അമിതവണ്ണം ഒഴിവാക്കാൻ ചില ഭക്ഷണങ്ങളുടെ ഉപയോഗം നമുക്ക് നിയന്ത്രിക്കാം. കുട്ടികളിൽ അമിതമായ വണ്ണമുണ്ടാകാൻ പ്രധാനകാരണമാകുന്ന ഭക്ഷണങ്ങൾ ഇവയാണ്.
 
പിസ, ബർഗർ പോലുള്ള ജങ്ക്ക് ഫുഡ് വിഭാഗത്തിൽ പെടുന്ന ഭക്ഷണങ്ങൾ കുട്ടികളിൽ അമിതവണ്ണത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. അതുപോലെ തന്നെ വിവിധ കവറുകളിലും സൈസുകളിലും ലഭിക്കുന്ന പൊടേറ്റോ ചിപ്സുകളുടെ ഉപയോഗം അമിതമായി ഉപ്പ്, കലോറി എന്നിവ അടിഞ്ഞുകൂടാൻ കാരണമാകുന്നു.
 
മിഠായികൾ ചോക്കളേറ്റുകൾ തുടങ്ങിയ മധുരപലഹാരങ്ങളാണ് മറ്റൊരു വില്ലൻ. അതുപോലെ തന്നെ വേനലിൽ ഐസ്ക്രീം ഉപയോഗിക്കുന്ന ശീലമുള്ളവരാണോ?ഇത് നല്ലൊരു ശീലമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഷുഗർ,കൊഴുപ്പ് എന്നിവ അടങ്ങിയ ഇവ ആരോഗ്യത്തിന് നല്ലതല്ല. മധുരമില്ലാത്ത കുറഞ്ഞ കലോറിയുള്ള ഐസ്ക്രീമുകളാണ് കഴിക്കാൻ നല്ലത്.
 
ചൈനീസ് ഭക്ഷണങ്ങൾ സാധാരണയായതോടെ ഭക്ഷണശീലങ്ങളിൽ കടന്നുവന്ന ന്യൂഡിൽസിൽ കാർബോഹൈഡ്രേറ്റും കൊഴുപ്പുമാണ് അടങ്ങിയിട്ടുള്ളത്. ഇതും ആരോഗ്യകരമായ ഭക്ഷണമല്ല. അതുപോലെ പാക്കുകളിൽ ലഭിക്കുന്ന ജ്യൂസുകളും കുട്ടികൾക്ക് അനുയോജ്യമല്ല.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

World obesity day: 2035 ഓടെ ലോകത്തിലെ പകുതിപേരും അമിതവണ്ണമുള്ളവരാകും