Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വിശന്നിരിക്കുമ്പോൾ ഭക്ഷണത്തിന് സ്വാദ് കൂടാറില്ലെ ? കാരണം ഇതാണ് !

വിശന്നിരിക്കുമ്പോൾ ഭക്ഷണത്തിന് സ്വാദ് കൂടാറില്ലെ ? കാരണം ഇതാണ് !
, ഞായര്‍, 20 ഒക്‌ടോബര്‍ 2019 (16:00 IST)
നന്നായി വിശന്നിരിക്കുമ്പോൾ ലഭിക്കുന്ന ഭക്ഷണമായിരിക്കും ഒരു പക്ഷേ നമ്മൾ കഴിച്ചിട്ടുള്ള ഏറ്റവും സ്വാദുള്ള ഭക്ഷണം. വിശന്നിരിക്കുമ്പോൾ കിട്ടുന്ന ഭക്ഷണത്തിന് ഒരു പ്രത്യേക രുചിയാണ് എന്നുള്ളത് നമ്മൾക്ക് എല്ലാവർക്കും അനുഭവം കൊണ്ട് അറിയാവുന്ന കാര്യമാണ്. എന്നാൽ എങ്ങനെയാണ് ഇത് സംഭവിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ ? 
 
ഇക്കാര്യത്തിൽ വിശദമായ പഠനം തന്നെ നടത്തിയിരിക്കുകയാണ് ജപ്പാനിലെ നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കളോജിക്കൽ സയൻസ്. ഈ സമയത്ത് തികച്ചും മനസികമായി ഉണ്ടാകുന്ന മാറ്റം ശരീരത്തിൽ പ്രതിഫലിക്കുന്നതാണ് സ്വാദ് വർധിക്കാൻ കാരണം എന്ന് പഠനം പറയുന്നു. ഈ സമയത്ത് ഹൈപ്പോതലാമസിൽ ന്യൂറൽ സെക്യൂട്ടിൽ ഉണ്ടാകുന്ന മാറ്റമാണ് രുചി വ്യത്യാസത്തിന് കാരണം. 
 
ഇതോടെ കഴിക്കുന്ന ഭക്ഷണത്തിന് കൂടുതൽ രുചിയുള്ളതായി നമുക്ക് തോന്നും. കൈപ്പുള്ള ഭക്ഷണം പോലും രുചിയുള്ളതായി തോന്നും നമ്മൂടെ മാനസികാവസ്ഥയും, ഭക്ഷണത്തിന്റെ സ്വാദും വികാരങ്ങളുമെല്ലാം കൂടിച്ചേരുന്ന പ്രത്യേക അവസ്ഥയിലാണ് ഈ മാറ്റങ്ങൾ അത്രയും സംഭവിക്കുക. നേച്ചർ കമ്മ്യൂണിക്കേഷൻ എന്ന ജേർണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചർമ്മത്തിൽ കറുത്ത പാടുകൾ വരുന്നുണ്ടോ ? ഈ രോഗത്തിന്റെ ലക്ഷണമാകാം