മുടിയുടെ ആരോഗ്യവും സംരക്ഷണവും ഭൂരിഭാഗം പേരെയും അലട്ടുന്ന പ്രശ്‌നമാണ്. മുടി നഷ്‌ടമാകുന്നതിന് ശാരീരിക പ്രശ്‌നങ്ങള്‍ക്കൊപ്പം ജീവിതശൈലിയും കാരണമാകും. മുടി കൊഴിച്ചില്‍ എങ്ങനെ തടയാം എന്ന് സ്‌ത്രീകളെ പോലെ പുരുഷന്മാരും ആശങ്കപ്പെടുന്ന കാര്യമാണ്.
ഭക്ഷണക്രമത്തില്‍ വരുത്തുന്ന ചില മാറ്റങ്ങള്‍ മുടി കൊഴിച്ചില്‍ തടയുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. മുടിക്ക് ആവശ്യമായ പോഷകങ്ങള്‍ ഉള്‍പ്പെടുന്ന ഭക്ഷണങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുകയാണ് ആവശ്യം.
മുടിക്ക് അഴകും ആരോഗ്യവുമുണ്ടാക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ എന്തെല്ലാമെന്ന് പലര്‍ക്കും അറിയില്ല. ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുന്നത് മുടി കൊഴിച്ചില്‍ തടയുകയും വളര്‍ച്ച വേഗത്തിലാക്കുകയും ചെയ്യുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.
പ്രോട്ടീന്‍ അടങ്ങിയ മുട്ട, ഫോളിക് ആസിഡ് ധാരാളമായി അടങ്ങിയ പച്ചപ്പയര്‍, ഇലക്കറികള്‍, സിട്രസ് ഫ്രൂട്ട്‌സ്, ഫോളിക് ആസിഡിനൊപ്പം വിറ്റാമിന് - സി, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം എന്നീ പോഷകങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുള്ള ബ്രൊക്കോളി എന്നിവ പതിവാക്കിയാല്‍ മുടി കൊഴിച്ചില്‍ ഇല്ലാതാകുമെന്നതില്‍ സംശയമില്ല.