Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുട്ട കഴിച്ചുകൊണ്ട് വണ്ണം കുറക്കാം വഴി ഇതാണ് !

മുട്ട കഴിച്ചുകൊണ്ട് വണ്ണം കുറക്കാം വഴി ഇതാണ് !
, വെള്ളി, 12 ഏപ്രില്‍ 2019 (18:43 IST)
വണ്ണം കുറക്കുവാൻ ഡയറ്റ് എടുക്കുന്നവർ ആഹരത്തിൽ നിന്നും പ്രധാനമായും ഒഴിവാക്കുന്ന ഒന്നാണ് മുട്ട. മുട്ട കഴിച്ചാൽ അമിതമായി വണ്ണംവക്കും എന്ന ധാരണയാണ് നമ്മുടെ ഇടയിൽ ഉള്ളത്. എന്നാൽ ഈ ധാരണ തെറ്റാണ് എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. വണ്ണം കുറക്കാൻ പരിശ്രമിക്കുന്നവർ ആഹാരത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് മുട്ട.
 
മുട്ടയിൽ ധാരാളം ഗുണകരമായ കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. എന്നതാണ് ഇതിന് പ്രധാന കാരണം. ഇത് ശരീരത്തിൽ ഏറെ ആരോഗ്യകരമാണ്. മുട്ടയിൽ അടങ്ങിയിരിക്കുന്ന കോളിൻ എന്ന പദാർത്ഥം ശരീരത്തിലെ ദഹനപ്രകൃയയെ കൂടുതൽ കാര്യക്ഷമാക്കും എന്നതിനാൽ മോശം കൊളസ്ട്രോളിനെ ശരീരത്തിൽ അടിഞ്ഞുകൂടാൻ അനുവദിക്കില്ല.
 
മുട്ട കഴിക്കുന്നതോടെ ആഹാരം നിയന്ത്രിക്കാനും സാധിക്കും. മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ വിശപ്പ് ഇല്ലാതാക്കും മത്രമല്ല വലിയ അളവിലുള്ള പ്രോട്ടിൻ പൂർണമായും ദഹിപ്പിക്കുന്നതിനായി ശരീരം കലോരി എരിയിക്കുകയും ചെയ്യും. ദിവസേന മുട്ട കഴിക്കുന്നത് ശീലമാക്കിയാൽ രക്തത്തിലെ പഞ്ചസാരയെയും, ഹൃദ്രോഗങ്ങളെയും നിയന്ത്രിക്കാൻ സാധിക്കും എന്ന് പഠനങ്ങൾ നേരത്തെ കണ്ടെത്തിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹെയര്‍ റിമൂവര്‍ ക്രീം ഉപയോഗം സ്‌ത്രീയുടെ ആരോഗ്യം നശിപ്പിക്കുമോ ?