ഇയർ ഫോൺ ഉപയോഗിച്ച് പാട്ടുകേൾക്കാത്തവർ ഇന്നത്തെ കാലത്ത് ആരുമുണ്ടാകില്ല. ജോലിത്തിരക്കൊക്കെ കഴിഞ്ഞ് വെറുതെ ഇരിക്കുന്ന സമയമൊക്കെ ചെവിയിൽ ഇയർഫോൺ തിരുകിവെയ്ക്കുന്നത് ഭാവിയിൽ വൻ പ്രശ്നമാണ് ഉണ്ടാക്കുന്നത്.
ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ ഇപ്പോൾ ഇയർ ഫോൺ ഉപയോഗിച്ച് തന്നെയാണ് പാട്ടു കേൾക്കുന്നത്. എന്നാൽ സ്ഥിരമായുള്ള ഇയർഫോൺ ഉപയോഗം ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കും. അത് ചെവിയിൽ മാത്രമല്ല ശരീരത്തിലും.
പത്തു മിനിറ്റിൽ കൂടുതൽ നേരം തുടർച്ചയായി ഇയർ ഫോൺ ഉപയോഗിക്കാൻ പാടില്ലാ എന്ന് പഠനം പറയുന്നു. പത്ത് മിനിറ്റ് നേരം ഇയർ ഫോൺ ഉപയോഗിച്ചാൻ പിന്നീട് 5 മിനിറ്റോളം ചിവിക്ക് മിശ്രമം നൽകണം എന്നും പഠനം പറയുന്നു. ഇല്ലെങ്കിൽ കേൾവി ശക്തിയെ സാരമായി ബാധിക്കുമത്രേ.
ഉയർന്ന ശബ്ദത്തിലാണ് പാട്ടു ലേൾക്കുന്നതെങ്കിൽ ഗുരുതര പ്രശ്നങ്ങളിലേക്ക് ഇത് നീങ്ങും എന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഇയർഫോൺ ഉപയോഗിക്കുമ്പോൾ അമിതശബ്‌ദം രക്‌തക്കുഴലുകളെ ചുരുക്കി രക്‌തസമ്മർദം വർധിപ്പിക്കും. ചെവിക്കുള്ളിലെ ഫ്ലൂയിഡിന്റെ പ്രഷർ കൂടുന്ന മെനിയേഴ്‌സ് സിൻഡ്രോം ഉള്ളവർക്കു തലചുറ്റൽ ഉണ്ടാകാൻ സാധ്യത കൂടുതലാണെന്നും ഡോക്ടർമാർ പറയുന്നു.