ഒരു ദിവസം എത്ര ഗ്ലാസ് പാല്‍ കുടിക്കാം ?
പത്തുവയസ്സു മുതൽ ദിവസം രണ്ടു ഗ്ലാസ് പാൽ ചെറുചൂടോടെ കുടിക്കാമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.
ശാരീരികവും മാനസികവുമായ വളര്‍ച്ചയ്‌ക്കും ഉന്മേഷത്തിനും പാല്‍ മികച്ച ആഹാരമാണ്. ദിവസവും ഓരോ ഗ്ലാസ് പാല്‍ കുടിക്കുന്നത് ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുകയും ശരീരത്തിന് ഉന്മേഷം നല്‍കുകയും ചെയ്യും. പാലിൽ മാംസ്യം, കൊഴുപ്പ്, ധാതുക്കൾ, അന്നജം, കാൽസ്യം, ഫോസ്‌ഫറസ്, അയൺ തുങ്ങിയ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു.
പ്രോട്ടീന്‍, വിറ്റാമിന്‍ A, B1, B2, B12, D, പൊട്ടാസിയം, മഗ്‌നീഷ്യം എന്നീ ഘടകങ്ങളുടെ സാന്നിധ്യത്തില്‍ പാല്‍ ഒരു മികച്ച സമീകൃത ആഹാരമാണ്. എല്ലിനെ ബാധിക്കുന്ന ഓസ്റ്റിയോപൊറോസിസ് ഉള്‍പ്പടെ അസുഖങ്ങളെ ചെറുക്കാന്‍ പാല്‍ കുടിക്കുന്നത് സഹായിക്കും.
പാല്‍ ഇഷ്‌ടപ്പെടുന്നവര്‍ക്ക് പോലും സംശയമുണ്ടാക്കുന്ന കാര്യമാണ് ഒരു ദിവസം എത്ര ഗ്ലാസ് പാല്‍ കുടിക്കാം എന്നത്. പത്തുവയസ്സു മുതൽ ദിവസം രണ്ടു ഗ്ലാസ് പാൽ ചെറുചൂടോടെ കുടിക്കാമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.
ഹൃദ്രോഗം, പ്രമേഹം തുങ്ങിയവ ഉള്ളവർ പാൽ കുടിക്കുന്നതിന്റെ അളവു നിയന്ത്രിക്കണം. ഇവർക്കു കൊഴുപ്പു നീക്കിയ പാലാണ് ഉചിതം. വൃക്കസംബന്ധമായ രോഗങ്ങളോ വൃക്കയിൽ കല്ലോ ഉള്ളവരും പാലിന്റെ ഉപയോഗം നിയന്ത്രിക്കണം. കാൽസ്യം അടിയുന്നതുമൂലമാണു സാധാരണ വൃക്കയിൽ കല്ലുണ്ടാകുന്നത്.