രാവിലെ കാപ്പി കുടിക്കുന്ന ശീലമുണ്ടോ?; എങ്കില്‍ ശ്രദ്ധിക്കണം!
ധാന്യങ്ങള്‍ അടിസ്ഥാനമാക്കിയ പ്രാതല്‍, അത് പഞ്ചസാര കുറഞ്ഞതാണെങ്കില്‍ പോലും ഒപ്പം കോഫി കുടിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുമെന്നും വിദഗ്ദ്ധര്‍ പറയുന്നു.
കോഫി കുടിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് അധികവും. ദിവസേന ഒന്നലധികം കോഫി ശീലമാക്കിയവരും ഉണ്ട്. ചിലരാകട്ടെ പ്രതാലിനൊപ്പം കോഫി പതിവാക്കിയവരാകും. അത്തരക്കാര്‍ ശ്രദ്ധിക്കണം. പ്രാതലിനൊപ്പമുള്ള കോഫി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിദ്ഗ്ധരുടെ അഭിപ്രായം
ധാന്യങ്ങള്‍ അടിസ്ഥാനമാക്കിയ പ്രാതല്‍, അത് പഞ്ചസാര കുറഞ്ഞതാണെങ്കില്‍ പോലും ഒപ്പം കോഫി കുടിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുമെന്നും വിദഗ്ദ്ധര്‍ പറയുന്നു. കോഫിയിലടങ്ങിയിരിക്കുന്ന കഫീന്‍ ഇന്‍സുലിനെ പ്രതിരോധിക്കുമെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയവര്‍ പറഞ്ഞത്. ഇതാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാന്‍ കാരണം.
നിരവധി പേരില്‍ പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തിയാണ് ഗവേഷകര്‍ ഈ കണ്ടെത്തലില്‍ എത്തിച്ചേര്‍ന്നത്. പ്രമേഹത്തിലെ ടൈപ്പ് രണ്ട് ബാധിച്ചിട്ടുള്ളവര്‍ക്ക് ഈ അവസ്ഥ വളരെ അപകടം ചെയ്യുമെന്നാണ് കണ്ടെത്തല്‍.