1990നു ശേഷമാണ് ഡ്രാഗണ്‍ ഫ്രൂട്ട് ഇന്ത്യയില്‍ കൂടുതല്‍ പരിചിതമായത്. ഇതിന്റെ പുറമേയുള്ള രൂപമാണ് ഇതിന് ഡ്രാഗണ്‍ ഫ്രൂട്ടെന്ന് പേരുവരാന്‍ കാരണം. ഇന്ത്യയില്‍ 400 ഹെക്ടറോളം സ്ഥലത്ത് ഇത് കൃഷി ചെയ്യുന്നുണ്ട്. പ്രതിരോധ ശേഷി കൂട്ടാന്‍ മികച്ച പഴമാണിത്. വിറ്റാമിന്‍ സി, ബി1, ബി2, ആന്റിഓക്‌സിഡന്റ് എന്നിവ അടങ്ങിയിട്ടുണ്ട്. നിരവധി ഫൈബര്‍ അടങ്ങിയ ഡ്രാഗണ്‍ ഫ്രൂട്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.
ഇതില്‍ കരോട്ടിനും ആന്റിഓക്‌സിഡന്റും ഹൈഡ്രോക്‌സിനാമാറ്റും കാന്‍സറിനെ പ്രതിരോധിക്കുകയും കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുകയും ചെയ്യുന്നു.